ADVERTISEMENT

ആയിരക്കണക്കിന് വർഷങ്ങൾ മുൻപേ ആളുകൾക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്നതാണ് മൂക്കിന്റെ തുമ്പത്ത് കുത്തുന്ന സെപ്റ്റം പിയേഴ്സിങ്ങ്. ആഫ്രിക്ക, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങി പല രാജ്യത്തും ഇത് പണ്ടുമുതൽക്കേ സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായും മതാചാരത്തിന്റേയും വിവാഹം, യുദ്ധം എന്നതിന്റെയൊക്കെ ഭാഗമായും സെപ്റ്റം പിയേഴ്സിങ്ങ് നിലനിന്നിരുന്നു.

ലോക ഇറങ്ങിയതോടെ കേരളത്തിൽ ഈ ട്രെന്റ് വീണ്ടും പടർന്നു പിടിക്കാൻ തുടങ്ങി. ജൻഡർ വ്യത്യാസങ്ങളില്ലാതെ എല്ലാവർക്കും പരീക്ഷിക്കാവുന്ന ഈ ട്രെന്റിനു പുറകേ പോകും മുൻപ് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങളുണ്ട്...  

ADVERTISEMENT

സെപ്റ്റം ചെയ്യും മുൻപ് ശ്രദ്ധിക്കേണ്ടവ

ആദ്യമെ തന്നെ എന്ത് തരം ലോഹം വച്ചാണ് മൂക്ക് കുത്തുന്നതെന്ന് നോക്കാം. സർജിക്കൽ സ്റ്റീലും ടൈറ്റാനിയവും പൊതുവേ ആർക്കും അലർജി ഉണ്ടാക്കാത്ത ലോഹങ്ങളാണ്. എല്ലിനു പൊട്ടലുണ്ടായിട്ട് ചെയ്യുന്ന വലിയ സർജറിയുടെയൊക്കെ സമയത്ത് ശരീരത്തിനകത്ത് വയ്ക്കുന്ന ലോഹങ്ങളാണിവ.

  • ADVERTISEMENT

    രണ്ടാമത്തെ കാര്യം എവിടെ ചെയ്യുന്നു? ആര് ചെയ്യുന്നു? എന്നതാണ്. നിങ്ങൾ കുത്താൻ തീരുമാനിച്ചിട്ട് നേരെ ഒരു സ്ഥലത്ത് പോയി അങ്ങ് കുത്താതെ ആദ്യം അവിടെയൊന്ന് പോയി അതു ചെയ്യുന്ന ആളുടെ വർക്ക് ഒക്കെ കണ്ട് ബോധ്യപ്പെട്ടിട്ട് വേണം കുത്താൻ. തിരഞ്ഞെടുക്കുന്ന സ്ഥലത്തെ കുറിച്ചുള്ള റിവ്യൂസ് വായിക്കാം മറ്റുള്ളവരോട് അഭിപ്രായം ചോദിക്കാം. ഇതു കൂടാതെ അവരുടേയും അവിെട ഉപയോഗിക്കുന്ന സാധനങ്ങളുടേയും സർട്ടിഫിക്കേഷൻ ഗുണനിലവാരം എന്നിവ പരിശോധിക്കുക.

    ചെയ്യുന്ന സ്റ്റുഡിയോയുടേയും ആർട്ടിസ്റ്റിന്റേയും പ്രൊഫൈൽ വായിച്ചാൽ അവർ ഉപയോഗിക്കുന്ന ഉപകരണങ്ങളെന്തെന്നും എടുക്കുന്ന സുരക്ഷാമുൻകരുതലുകൾ എന്തെന്നും ഒക്കെ മനസിലാക്കാം. ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഉള്ള ഇടം തിരഞ്ഞെക്കാം.

  • ADVERTISEMENT

    ഗൺഷോട്ട് ചെയ്ത് മൂക്കുകുത്തുമ്പോൾ ആ ചെയ്യുന്നതിലെ ചെറിയ അശ്രദ്ധ വരെ അണുബാധയും മറ്റുമുണ്ടാക്കും. പകരം നീഡിൽ വച്ച് കുത്തുന്ന രീതി തന്നെയാകും കുറച്ചു കൂടി നല്ലത്. ചില ആളുകളുടേത് അൽപം വളഞ്ഞ മൂക്കാണെങ്കിൽ കുത്തുന്ന ടൂളുകള്‍ ഉപയോഗിക്കാതെ കൈകൊണ്ട് തന്നെ ‘ഫ്രീ ഹാന്റായി’ ചെയ്യും. ഇതുമൊക്കെ ചോദിച്ച് മനസിലാക്കുക.

  • പനി, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് ഒക്കെയുള്ളവർ കഴിവതും അസുഖം മാറിയ ശേഷം മാത്രം മൂക്കു കുത്തുക. ഇനി കുത്തിയ ശേഷമാണ് മൂക്കൊലിപ്പ് വരുന്നതെങ്കിൽ അന്നേരം ഉപയോഗിക്കാൻ സിലിക്കൺ കൊണ്ടുള്ള മൂക്കുത്തി കുറച്ചു ദിവസത്തേക്ക് ഇട്ടു കൊടുക്കാറുണ്ട്. അത് എളുപ്പത്തിൽ വളയുന്ന തരമായതു കൊണ്ട് ഇട്ടാലും അത്ര അസ്വസ്ഥത വരില്ല.

    കുത്തിക്കഴിഞ്ഞും വേണം പരിചരണം

    ഇടയ്ക്കിടെ മൂക്ക് കുത്തിയിടത്ത് തൊടാതെയും തിരിക്കാതെയും ഇരുന്നാൽ തന്നെ മുറിവ് വേഗം ഉണങ്ങും.

  • കുത്തിയ ഉടൻ മൂക്ക് എവിടെയും തട്ടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാം.

  • പൊടിയും അഴുക്കും കയറാതെ നോക്കാം.

  • കല്ലുപ്പ് അൽപം ഇളം ചൂടുള്ള വെള്ളത്തിൽ ലയിപ്പിച്ച് മൂക്ക് വൃത്തിയാക്കാം. ഉപ്പ് വെള്ളം കൊണ്ട് മൂക്കു വൃത്തിയാക്കി 1–2 മണിക്കൂറിന് ശേഷം ശുദ്ധജലം കൊണ്ട് കഴുകി ഉപ്പിന്റെ അംശം മുഴുവൻ മാറ്റാം. അല്ലെങ്കിൽ ഉപ്പിന്റെ പൊടി തട്ടി ഉരഞ്ഞ് ചെറിയ മുറിവുകൾ വരാനിടയുണ്ട്.

  • പൊതുവേ രണ്ട് മാസത്തിനുള്ളിൽ തന്നെ മൂക്കു കുത്തിയ മുറിവ് ഉണങ്ങും. തട്ടലോ മുട്ടലോ ഒക്കെ വന്നാൽ ഉണക്കിന്റെ സമയം കൂടാം. കുത്തുന്നത് കൃത്യമായില്ലെങ്കിലും ഉണക്ക് വൈകാം.

  • 1–2 ആഴ്്ചത്തേക്ക് നീന്തൽ ഒഴിവാക്കാം.

  • septumpiercing

    മൂക്കൂത്തിയൂരി രണ്ടു മാസത്തിനു ശേഷം മാറ്റി മറ്റൊന്നിടാൻ അതേ സ്റ്റുഡിയോയിൽ തന്നെ പോകുന്നതാണ് നല്ലത്. സ്വന്തമായി മാറ്റിയിടാൻ നോക്കി പറ്റാതെ വന്ന് കുത്തിയത് അടഞ്ഞു പോകുന്നത് ഒഴിവാക്കാം.

    അസ്വസ്ഥത തോന്നിയാൽ

    മാറാത്ത നീര്, രക്തമൊലിപ്പ്, പഴുപ്പ്, അതിശക്തമായ വേദന തുടങ്ങിയവ വന്നാൽ ഉടനെ കുത്തിയ ആളെ അറിയിക്കുക. ചില കേസുകൾ ഒരു ഓയന്റ്മെന്റ് കൊണ്ട് പരിഹരിക്കാം. അല്ലാതെ വളരെ വഷളാകുന്ന അവസരത്തിൽ കുത്തിയത് ഊരിമാറ്റി മുറിവ് മുഴുവനായി ഉണങ്ങിയ ശേഷം വീണ്ടും കുത്തേണ്ടി വരും.

  • അണുബാധ വന്നിട്ടും അവഗണിച്ചാൽ ചിലർക്ക് ചർമം കട്ടിപിടിക്കുന്ന ‘കീലോയിഡ്’ പോലുള്ള അവസ്ഥ വരാം. അതുകൊണ്ട് അസ്വസ്ഥകൾ അവഗണിക്കാതിരിക്കാം.

    കടപ്പാട്: എറിക് എഡ്വേർഡ്, ആർട്ടിസ്റ്റ്,

    പച്ചകുത്ത്, കൊച്ചി

    ADVERTISEMENT