Vanitha - Where beauty blooms, wellness flows, stars shine, and hearts grow.
April 2026
നൃത്തത്തിന്റെ പെരുങ്കടലാട്ടമാണ് എന്നും മേതിൽ ദേവികയുടെ മനസ്സിൽ. കടല്‍ കാറ്റിന്റെ കൈതൊട്ടു നിൽക്കുന്ന പൂവാറിന്റെ തീരത്തായിരുന്നു വനിതയുടെ കവർ ഫോട്ടോഷൂട്ട്. തീരത്തെ മണല്‍ പായയിൽ തിരകൾ അഴകോടെ ചുവടുകൾ വയ്ക്കുന്നതു നോക്കി, നേർത്ത ചിരിയോടെ ദേവിക സംസാരിച്ചു തുടങ്ങിയതും
സിനിമ, ഡാൻസ്, യാത്രകൾ, സെലിബ്രേഷനുകൾ... സാനിയ അയ്യപ്പന്റെ ബക്കറ്റ് ലിസ്റ്റിൽ യൂത്തിന്റെ പുതുചേരുവകൾ എല്ലാമുണ്ട്. ഫിലിപ്പീൻസ് യാത്രയുടെ ഫോട്ടോസ് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തു തീരും മുൻപേ ഇസ്താംബുളിലേക്ക് അടുത്ത യാത്ര പ്ലാൻ ചെയ്തു കഴിഞ്ഞു സാനിയ. വനിതയുടെ കവർ ഷൂട്ടിനിടയിൽ സ്റ്റൈലിഷായി ഫോട്ടോയ്ക്കു പോസ്
അപർണയും ദീപക്കും വിവാഹവാർത്ത പുറത്തു വിട്ടത് ഈ ഡയലോഗ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താണ്. വർഷങ്ങളായി മസ്കത്തിൽ താമസിക്കുകയാണ് അപർണ ദാസിന്റെ അച്ഛൻ കൃഷ്ണദാസും അമ്മ പ്രസീതയും. അമ്മവീട്ടിലെ ഒരേയൊരു പെൺകുട്ടിയുടെ വിവാഹത്തെ കുറിച്ച് അവർക്ക് ഒരു സ്വപ്നമേ ഉണ്ടായിരുന്നുള്ളൂ, ദേശത്തുള്ള എല്ലാവരെയും പങ്കെടുപ്പിക്കണം.
‘ഓൾ ദ് സൺസ് ആർ മാത്തമറ്റിക്സ്’ (എല്ലാ മക്കളും കണക്കാണ്) വടക്കൻ പറവൂരിലെ ലാഫിങ് വില്ലയിലിരുന്നു സലിം കുമാർ ആദ്യനിറയൊഴിച്ചു. പിന്നെ, റീൽസിലും ട്രോളിലും നിറയുന്ന ചിരിയുടെ സലിംമുഴക്കം.<br> <br> ‘മഞ്ഞുമ്മൽ ബോയ്സി’ലൂടെ താരമായി മാറിയ മകൻ ചന്തുവിനൊപ്പം വനിതയോടു വിശേഷങ്ങൾ പങ്കുവയ്ക്കാൻ തുടങ്ങിയതിങ്ങനെ.
സംഗീതം പോലെ ഒരു സാരി എന്നു കേട്ടാൽ പലരുടെയും മനസ്സിന്റെ വാതിൽക്കലിരുന്നു സുബ്ബലക്ഷ്മി അമ്മ പാടിത്തുടങ്ങും. മുടിയിൽ മുല്ലപ്പൂവും കൈകളിൽ കുപ്പിവളകളും തനിമയാർന്ന കാഞ്ചീപുരം പട്ടുചേലയും. ആ സാരി മാത്രമല്ല, ചുറ്റും പ്രസരിക്കുന്ന വായുവും വെളിച്ചവുമെല്ലാം സംഗീതമായി മാറുകയാണ്. പക്ഷേ, എന്റെ മനസ്സിൽ
ദീത്തു കുഞ്ഞായിരുന്നപ്പോൾ പാവക്കുട്ടികളെയൊന്നും വേണ്ടായിരുന്നു. അവൾ ഡോക്ടറാകുമ്പോൾ രോഗിയാകുന്നതും അമ്മയാകുമ്പോൾ കുട്ടിയാകുന്നതും ഞാനായിരുന്നു. ജീവനുള്ള കളിപ്പാട്ടമായി അച്ഛൻ തന്നെ അരികിലുള്ള സ്ഥിതിക്കു വേറെ കളിപ്പാട്ടമെന്തിനാണ്. ദീത്തു ഉണ്ടായ ശേഷം നല്ല ഗ്യാപ് വന്നതു കൊണ്ട് അന്നത്തെ കളികളൊക്കെ മറന്നു പോയിരുന്നു. ഇപ്പോഴെല്ലാം പൊടി തട്ടിയെടുത്തു.
നടന്ന വഴികളെക്കുറിച്ചു കേട്ടിരിക്കുമ്പോൾ തോന്നി, ഇതിനെ ജീവിതമെന്നാണോ സിനിമയെന്നാണോ വിളിക്കേണ്ടത്. അത്രയേറെ നാടകീയത. ഇടയ്ക്കുള്ള മൗനത്തിൽ പോലും വാക്കുകളുടെ കടലിരമ്പം. ഒാരോ ഒാർമത്തിരയിലും പ്രതീക്ഷയും നൊമ്പരവും ഉയർത്തെഴുന്നേൽപ്പും...<br> <br> എന്തു രസമുള്ള പേരാണു െെകനിക്കര മാധവന്‍പിള്ള മകള്‍ക്കു
ആറു വർഷം മുൻപു ‘വനിത’യ്ക്കു വേണ്ടി ലെനയോടു സംസാരിക്കുമ്പോ ൾ ‘എങ്ങനെ ഇത്ര എനർജി കിട്ടുന്നു’ എന്നു ചോദിച്ചിരുന്നു. ‘ഒന്നും പ്ലാൻ ചെയ്യാതെ ജീവിക്കുന്നതിന്റെ സന്തോഷം തരുന്ന എനര്‍ജിയാണിത്’ എന്നായിരുന്നു ലെനയുെട മറുപടി. ലെന അന്നു പറഞ്ഞു, ‘ദൈവത്തിന്റെ സമ്മാനം എന്നൊന്നുണ്ടെന്നാണു ഞാന്‍ വിശ്വസിക്കുന്നത്.
പാലക്കാട് വിക്ടോറിയ കോളജിലെ ഡിഗ്രി പഠനകാലത്ത് രാഷ്ട്രീയത്തിൽ സജീവമായിരുന്നല്ലേ? ഞാൻ വൈസ് ചെയർപേഴ്സൺ ആയിരുന്നു. സ്വതന്ത്രയായാണു മത്സരിച്ചത്. പിന്നീടറിഞ്ഞു. എസ്എഫ് ഐ പിന്തുണ ഉണ്ടായിരുന്നുവെന്ന്. ആർട്സ് ഫെസ്റ്റിവൽ വരുമ്പോൾ ഷൈൻ ചെയ്യുമെന്നല്ലാതെ അതങ്ങനെ ആസ്വദിച്ചില്ല. എനിക്ക് രാഷ്ട്രീയത്തിന്റെ
സിനിമയിലെ സംഗീത ‘ചിന്താവിഷ്ടയായ ശ്യാമളയിലെ’ വിജയനെ പോലെയാണ്. അങ്ങനെ നോക്കി ഇരിക്കുമ്പോള്‍ ഒറ്റ മുങ്ങൽ. ഇടയ്ക്ക് ‘ഞാനിവിടെ തന്നെയുണ്ടായിരുന്നല്ലോ’ എന്ന മട്ടിലൊരു തിരിച്ചു വരവും. ഇതിനിടയിൽ സിനിമയിലേക്കു മടക്കി കൊണ്ടുവരാനുള്ള ശ്രമങ്ങൾ പലരും നടത്തും. പക്ഷേ, അതിനൊന്നും പിടികൊടുക്കാതെ സംഗീത
പല നിറങ്ങളിൽ മനോഹരമായി നിരത്തി വച്ചിരിക്കുന്ന വരികളുടെ സർബത്ത് കടയാണു വിനായക് ശശികുമാർ. ‘ആരാധികേ’യും ‘തനിയേ’യും പോലെ മനസ്സാൽ നുണയും തേൻനെല്ലിക്ക പാട്ടുകൾ. ‘ഇലുമിനാറ്റി’ യും ‘കട്ടച്ചോര കൊണ്ട് ജ്യൂസടിക്കുന്ന സോഡ സർബത്തും’ പോലെ എരിഞ്ഞുപതയുന്ന വരികൾ. കഥ ഏതായാലും സിനിമയുടെ രുചിയായി മാറിയ
മണർകാട് സെന്റ് മേരീസ് കോളജിന്റെ ഗേറ്റ് കടന്നപ്പോൾ വരവേറ്റത് ‘പൂ വിളി പൂ വിളി പൊന്നോണമായി...’ എന്ന ഓ ണപ്പാട്ടാണ്. പാട്ടിനൊപ്പം തിരുവാതിരകളി പ്രാക്ടീസിന്റെ താളമേളങ്ങൾ. ഓണാഘോഷം പൊടിപൊടിക്കാൻ ക്യാംപസ് ഒരുങ്ങിക്കഴിഞ്ഞു. പുതിയ ബാച്ചുകളിലെ വിദ്യാർഥികളാണ് ഉത്സാഹക്കമ്മിറ്റിയിൽ ഒരുപടി മുന്നിൽ. എല്ലാ
ചിത്രത്തിലേക്ക് ഒന്നു സൂക്ഷിച്ചു നോക്കിയേ... എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളസിനിമാ വസന്തങ്ങൾ ഒന്നിച്ചു ചിരിച്ചു നിൽക്കുകയല്ലേ. ഇവർക്കൊപ്പം ചിരിച്ചും പ്രണയിച്ചും കണ്ണീർ പൊഴിച്ചും സിനിമയെ ഇഷ്ടപ്പെട്ടവരാണു മലയാളികൾ. ചിലർ പിന്നീടു സിനിമ വിട്ടു മറഞ്ഞുപോയി. മറ്റു ചിലർ സിനിമയെ കുടുംബം
മിന്നൽ മുരളിയിൽ നായകനെ ചതിക്കുന്ന കാമുകിയായതിനു ശേഷമാണ് ആദ്യമായി ട്രോൾ ഇറങ്ങിയത്, ‘എന്തിനാ ടൊവീനോയെ തേച്ചത്...’ എനിക്കു കുറച്ചു സീനുകളേ ഉള്ളൂ എങ്കിലും കു റേ ദിവസം ഷൂട്ടിങ് ഉണ്ടായിരുന്നു. ഞാനും ഫെമിനയും ടൊവീനോ ചേട്ടനും ജൂഡേട്ടനും കൂടി ലൂഡോ ആയിരുന്നു മെയിൻ പരിപാടി. ഇടയ്ക്കു ബേസിലേട്ടനും കൂടും
Results 301-315 of 1430