ആരാധന അതിരുകടന്നപ്പോൾ...തിക്കിലും തിരക്കിലും നിലത്തുവീണ് വിജയ്: വിഡിയോ വൈറൽ
Mail This Article
×
ആരാധകരുടെ തിക്കിലും തിരക്കിലും നിലത്തുവീണ് നടൻ വിജയ്. മലേഷ്യയിലെ ‘ജനനായകൻ’ ഓഡിയോ ലോഞ്ച് കഴിഞ്ഞ് താരം ചെന്നൈ വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം.
വിമാനത്താവളത്തിൽ നിന്നു കാറിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആരാധകര്‍ വിജയ്ക്കു ചുറ്റും കൂടി. സെൽഫി എടുക്കാനും നടനെ തൊടാനും ശ്രമമുണ്ടായി. ആരാധകരെ നിയന്ത്രിക്കാൻ സുരക്ഷ സേനയ്ക്ക് കഴിഞ്ഞില്ല. ഇതിനിടയില്‍ വിജയ് നിലത്തു വീഴുകയുമായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥർ ഉടൻ തന്നെ വിജയ്‌യെ കാറിലേക്ക് കയറ്റി. വിജയ്ക്ക് പിന്നാലെയെത്തിയ നടി മമിത ബൈജു തിരക്കു കാരണം മറ്റൊരു വഴിയിലൂടെ പോകുകയായിരുന്നു.
‘ജനനായകന്‍’ പൊങ്കൽ റിലീസായി ജനുവരി 9 നു തിയറ്ററുകളിൽ എത്തും.
Actor Vijay Falls in Crowd at Chennai Airport After 'Jananayakan' Launch: