വാഴയുടെ നിർമാതാവ് പണ്ടു ചുമട്ടുകാരനായിരുന്ന കോളജ് യൂണിയൻ ചെയർമാൻ; സിനിമയെ വെല്ലും ജീവിതം പറഞ്ഞ് അനീഷ് From College Chairman to Movie Producer
Mail This Article
സൂപ്പർ ഹിറ്റ് സിനിമാക്കഥയുടെ എല്ലാ ചേരുവകളുമുണ്ട് അനീഷിന്റെ ഒറിജിനല്‍ ജീവിത തിരക്കഥയ്ക്ക്. 27 വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍, 1999 ജനുവരിയിലെ വനിതയില്‍ പ്രസിദ്ധീകരിച്ച ‘എന്താ ചെയര്‍മാന് ചുമടെടുത്തൂടേ...’ സ്റ്റോറിയിെല പി.ബി. അനീഷ് എന്ന എറണാകുളം മഹാരാജാസ് കോളജിലെ അന്നത്തെ ചെയര്‍മാെനക്കുറിച്ചാണ്.
വര്‍ഷം: 1998, എറണാകുളം മഹാരാജാസ്
മഹാരാജാസ് േകാളജിെല ഉച്ചഭാഷിണിയിലൂടെ അനൗൺസ്മെന്റ്. ചെയർമാൻ സ്ഥാനാർഥി പി. ബി. അനീഷ് 1,406 േവാട്ടിെന്‍റ ഭൂരിപക്ഷത്തില്‍ വിജയിച്ചിരിക്കുന്നു. െചയര്‍മാെന േതാളിേലറ്റി എറണാകുളം നഗരത്തിലൂെട െകാട്ടും കുരവയുമായി വിജയഘോഷയാത്ര.
‘‘അതേക്കുറിച്ചു വനിതയിൽ ഫീച്ചർ വന്നപ്പോൾ ഇത് ഇത്ര വലിയ കാര്യമാണോ എന്നു എനിക്കുതന്നെ സംശയം തോന്നി. പല ചാനലുകളിൽ നിന്ന് അഭിമുഖത്തിനു വിളിക്കുന്നു. തുടർഫീച്ചറുകൾ വരുന്നു. മൊബൈൽഫോണും സോഷ്യൽമീഡിയയും ഇല്ലാതിരുന്ന കാലത്ത് വനിത നൽകിയ തലക്കെട്ട് എന്റെ മേൽവിലാസമായി മാറി– ചുമടെടുക്കുന്ന ചെയർമാൻ.’’ വർഷങ്ങൾക്കിപ്പുറം സിനിമ പോലെ ജീവിതം മാറ്റിമറിച്ച ആ രംഗങ്ങൾ അനീഷ് ഓർത്തെടുത്തത് ഇങ്ങനെ.
അടുത്ത സീൻ നടക്കുന്നത് 2006 ലാണ്, സ്ഥലം കലൂർ ഇവന്റ് മാനേജ്മെന്റ് ഓഫിസ് .
‘‘കല്യാണം കഴിഞ്ഞപ്പോള്‍ മഹാരാജാസ് േകാളജിെല സുഹൃത്തായിരുന്ന ഹാരീസ് േദശവുമായി േചര്‍ന്ന് ഇവന്‍റ് മാേനജ്െമന്റ് കമ്പനി തുടങ്ങി. പിന്നീടു ഹാരിസ് വിേദശത്തു േജാലിക്കു േപായി. തിരിച്ചു നാട്ടിലെത്തിയ ഹാരിസ് ഒരു ആശയം പറഞ്ഞു. ‘‘നമുക്ക് ഒരു സിനിമ െചയ്താേലാ...’’
പുതിയ സംരംഭത്തിന് ‘ഇമാജിന്‍’ എന്ന േപര് തന്നെയിട്ടു. േമാേമാ ഇന്‍ ദുബായ് ആണു നിർമിച്ച ആദ്യസിനിമ. പക്ഷേ, േകാവിഡ് മൂലം റിലീസിങ് നീണ്ടു േപായി. േജാ ആന്‍ഡ് േജാ എന്ന സിനിമ ആദ്യം റിലീസ് െചയ്തു. പിന്നെ കഥ ഇന്നു വരെ, ആയിഷ, വാഴ, അവിഹിതം. ഇപ്പോള്‍ ‘വാഴ 2’ വിന്റെ ഡബ്ബിങ് കഴിഞ്ഞു.
ചുമടെടുത്തു നടന്ന കാലത്തെ ദാരിദ്ര്യത്തിെന്‍റ കഷ്ടപ്പാടുകള്‍, പഠനത്തോെടാപ്പം െചയര്‍മാന്‍ പദവിയുെട ഉത്തരവാദിത്തം, സമരങ്ങളുെട ഭാഗമായി േനരിട്ട െകാടിയ െപാലീസ് മർദനം, പ്രണയം, െചറിയ േതാതില്‍ തുടങ്ങിയ ഇവന്‍റ് മാേനജ്െമന്‍റ് സംരംഭം ബ്രാന്‍ഡായി മാറിയത്, പിെന്ന, ചലച്ചിത്ര േലാകത്ത് എത്തി നില്‍ക്കു ന്ന വിസ്മയിപ്പിക്കുന്ന വിജയം. േമാട്ടിേവഷന്‍ ക്ലാസുകളില്‍ േകട്ടിട്ടുള്ള വിജയ അപാരതയുെട േനര്‍ക്കാഴ്ചയാണ് അനീഷിെന്‍റ േബാക്സ് ഒാഫിസ് ജീവിതവിജയം. മഹാരാജാസിലെ ‘ചുമടെടുക്കുന്ന ചെയർമാനി’ൽ നിന്ന് ആറു സിനിമകളുെട നിര്‍മാതാവായ അനീഷിന്റെ കഥയുടെ ഫ്ലാഷ്ബാക് പുതിയ ലക്കം വനിതയിൽ (ജനുവരി 3– 16) വായിക്കാം.
