തമിഴിലും തെലുങ്കിലും സജീവം. മലയാളത്തില്‍ വല്ലപ്പോഴും മാത്രം? മഡോണ സെബാസ്റ്റ്യനു പറയാൻ കാരണമുണ്ട്
Mail This Article
‘‘പ്രേമം റിലീസാകും മുന്‍പ് തന്നെ ‘കാതലും കടന്തു പോകും’ എന്ന തമിഴ് സിനിമയുടെ ഷൂട്ട് തുടങ്ങിയിരുന്നു. പ്രേമത്തിന്റെ തെലുങ്ക് പതിപ്പിലൂടെയാണ് ടോളിവുഡിൽ അരങ്ങേറുന്നത്. 10 വര്‍ഷത്തിനുള്ളില്‍ 20 ലധികം സിനിമകളില്‍ അഭിനയിക്കാനായി എന്നതു വലിയ നേട്ടമായാണു കരുതുന്നത്. തമിഴിലും തെലുങ്കിലുമായി അഞ്ചു പടങ്ങള്‍ റിലീസാകാനുണ്ട്.’’ മഡോണ പറയുന്നു.
‘‘മലയാളത്തില്‍ കഥകള്‍ കേള്‍ക്കുന്നുണ്ട്. എന്താണെങ്കിലും ഇവിടെ ഒരു ബ്രേക് വന്നു. അതുകൊണ്ടു തിരിച്ചുവരവു നല്ലൊരു സിനിമയിലൂടെയാകാം എന്നാണു തീരുമാനം.
മാത്രമല്ല, ഞാനൊരു ബോൾഡ് ആണെന്ന ധാരണയുണ്ടെന്നു തോന്നാറുണ്ട്. സത്യത്തിൽ ഞാന്‍ വളരെ സോഫ്റ്റ് ആണ്. ഉള്ളില്‍ പേടിയുള്ളതു കൊണ്ട് പുറമേ ഇടുന്ന ഡിഫന്‍സ് ആണത്. ഈ ബോള്‍ഡ് ഇമേജ് ധാരണ കൊണ്ടാണോ എന്നറിയില്ല, എന്നെ തേടി വരുന്ന കഥാപാത്രങ്ങള്‍ പലതും റഫ് ആൻഡ് ടഫ് ആണ്. ഇൻവസ്റ്റിഗേറ്റീവ് ഓഫിസർ, സീക്രട് ഏജന്റ്, സ്മഗ്‌ളർ... എന്നിങ്ങനെ ആകെ സീരിയസ് മോഡ്. അത്തരം കഥാപാത്രങ്ങള്‍ ഇഷ്ടമല്ല എന്നല്ല. മികച്ചവയാണെങ്കില്‍ ഉറപ്പായും കൈ കൊടുക്കും.’’
