ADVERTISEMENT

പ്രാചി തെഹ്‌ലാൻ എന്ന ചലച്ചിത്ര താരത്തേയും കായിക താരത്തേയും എല്ലാവരും അറിയും. എന്നാൽ അധികമാരും കാണാത്ത ഒരു റോളിൽ, നിശബ്ദയായി തിളങ്ങുകയാണ് പ്രാചി. പ്രാചി തെഹ്‍ലാൻ ഫൗണ്ടേഷനിലൂടെ നിരവധി സ്ത്രീകൾക്കു ജീവിതമാർഗവും പെൺകുട്ടികൾക്കു വിദ്യാഭ്യാസവും നൽകുകയാണ് താരം.

‘‘ഫൗണ്ടേഷൻ പ്രവർത്തനങ്ങളാണ് ജീവിതത്തിലെ പുതിയ റോൾ. സ്ത്രീശാക്തീകരണവും പെൺകുട്ടികളുടെ വിദ്യാഭ്യാസവുമാണു ഞങ്ങളുടെ ലക്ഷ്യം. സ്പോർട്സിനും പ്രാധാന്യം നൽകുന്നു. ഡൽഹിയിലെ ചില ഗ്രാമങ്ങൾ ഫൗണ്ടേഷൻ ദ ത്തെടുത്തു. ഉത്തരേന്ത്യയിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾ. എനിക്കേറെ പ്രിയപ്പെട്ടതെന്തെന്ന ചോദ്യത്തിന് ഉത്തരമൊന്നേയുള്ളൂ, എന്റെ അമ്മയുടെ അമ്മ സാവിത്രി ദേവി. മികച്ച അധ്യാപികയ്ക്കുള്ള പുരസ്കാരം നേടിയിട്ടുണ്ടു നാനി. അന്നു ഡൽഹി മുഖ്യമന്ത്രിയായിരുന്ന ഷീലാദീക്ഷിതിൽ നിന്നു പുരസ്കാരം സ്വീകരിച്ചു വീട്ടിലെത്തിയ നാനിയെ ആദരവോടെ നോക്കിയിരുന്നിട്ടുണ്ട്. പഠിക്കാൻ അവസരമില്ലാത്ത കുട്ടികളെ നാനി സ്പോൺസർ ചെയ്യുമായിരുന്നു. അവരിൽ പലരും ഇന്നു വലിയ ബിസിനസ്സുകാരും ബ്യൂറോക്രാറ്റുകളുമാണ്. നാനി ചെയ്തുവച്ചതിന്റെ തുടർച്ചയാണ് എന്റെ ്രപവർത്തനങ്ങൾ. നാനി തന്ന സ്നേഹത്തിനുള്ള പ്രതിഫലം എന്നു പറയാം.

ADVERTISEMENT

ഈയടുത്ത് ലക്ഷദ്വീപ് സന്ദർശിച്ചപ്പോൾ അവിടുത്തെ കുട്ടികളെ പരിചയപ്പെട്ടു. എല്ലാവരും ഫുട്ബോൾ പ്രേമികൾ. നന്നായി കളിക്കുന്നുമുണ്ട്. എന്നാൽ സ്പോർട്സ് ഉപകരണങ്ങള്‍ ഇല്ലാത്തതിനാൽ പരിശീലനം നടക്കുന്നില്ലത്രേ. തിരികെ കൊച്ചിയിലെത്തി ആദ്യം ചെയ്തത് കുട്ടികൾക്കാവശ്യമായ ഉപകരണങ്ങൾ വാങ്ങുകയായിരുന്നു. എല്ലാം ഒരാഴ്ചയ്ക്കുള്ളിൽ കുട്ടികളിലേക്ക് എത്തി. കുട്ടികളുടെ സന്തോഷവും അവർ പ്രാക്ടീസ് ചെയ്യുന്നുവെന്നറിയുമ്പോൾ ഉള്ളിൽ നിറയുന്ന സംതൃപ്തിയും മതി എനിക്ക്. അമ്മ പൂനം തെഹ്‌ലാനാണ് ഫൗണ്ടേഷൻ പ്രവർത്തനങ്ങളില്‍ കൂടുതൽ സജീവം.’’ പ്രാചി ചിരിച്ചു.

കൂടുതൽ വിശേഷങ്ങൾക്കായി പുതിയ ലക്കം (ജനുവരി 31–ഫെബ്രുവരി 13,2026) വനിത വായിക്കുക.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT