ADVERTISEMENT

മസ്തിഷ്കമരണം തിയറ്ററിൽ അലയടിക്കുമ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് രജിഷ വിജയന്റെ ‘കോമളത്താമര...’ റീലുകളാണ്. സിനിമയിലെ ഐറ്റം സോങ് രജിഷയെ ‘എയറി’ലാക്കിയെങ്കിലും അതിനൊക്കെയുള്ള ഉത്തരം സിനിമ റിലീസായതോടെ കിട്ടി എന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നു.

ഏതാണ്ട് ഒരു വർഷം മുൻപ് ബോഡി ട്രാൻസ്ഫർമേഷനിലൂടെ 15 കിലോ ഭാരം കുറച്ചു പുതിയ ലുക്കിൽ ഒരു വിഡിയോ പോസ്റ്റ് ചെയ്തതോടെയാണ് രജിഷയുടെ ലുക്ക് ചെയ്ഞ്ച് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ആ വിഡിയോയ്ക്കു പിന്നാലെയാണ് ആ മാറ്റത്തിനു പിന്നിലെ രഹസ്യത്തെക്കുറിച്ചു രജിഷ വനിതയോടു സംസാരിച്ചത്. സിനിമയിലെ പുതിയ വിശേഷങ്ങളും സ്വപ്നങ്ങളും നിറഞ്ഞ ആ സംസാരത്തിൽ പുതിയ ലുക്കിനു വേണ്ടി നടത്തിയ കഷ്ടപ്പാടുകളെ കുറിച്ച് രജിഷ പറഞ്ഞതിങ്ങനെ.

ADVERTISEMENT

പുതിയ ലുക്കിൽ ഞെട്ടിച്ചല്ലോ ?

ക്രിഷാന്ത് സംവിധാനം ചെയ്യുന്ന മസ്തിഷ്ക മരണം എന്ന സിനിമയ്ക്കായാണ് ലുക്കിൽ മാറ്റം വരുത്തിയത്. അതിലെ മോഡേൺ വേഷത്തിന് ഈ ചെയ്ഞ്ച്  വേണം.

ADVERTISEMENT

മുൻപു പല സിനിമകൾക്കു വേണ്ടിയും ഭാരം കൂട്ടുകയും പെട്ടെന്നു കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതൊന്നും ശരിയായ രീതിയിൽ അല്ലായിരുന്നു എന്ന് ഇപ്പോഴറിയാം. അതുകൊണ്ട് ഇത്തവണ ഷിഫാസ് എന്ന ട്രെയ്നറുടെ കീഴിൽ വെയ്റ്റ് ലോസ് വിത് മസില്‍ ഗെയ്ൻ പ്ലാൻ എടുത്തു.  ആറു മാസം കൊണ്ടു 15 കിലോ കുറച്ചു.

ഡയറ്റ് എങ്ങനെയായിരുന്നു ?

ADVERTISEMENT

ഡയറ്റ് ക്രമീകരിക്കുകയാണ് ആദ്യം ചെയ്തത്. ശരീരഭാരത്തിനനുസരിച്ചു കഴിക്കേണ്ട കാർബോഹെഡ്രേറ്റും പ്രോട്ടീനും പച്ചക്കറികളുമൊക്കെ കണക്കാക്കി. എന്റെ ശരീരത്തിനു ദിവസവും 1000– 1200 കാലറി മതിയാകും. അതിനനുസരിച്ചു മെനു തയാറാക്കി.

rajishavirallookvanithainterview
രജിഷ വിജയൻ, ഫോട്ടോ: നിതിൻ നാരായൺ (ചിത്രം 1) രജിഷയുടെ ഫിറ്റ്നസ് യാത്ര മുൻപും ശേഷവും (ചിത്രം 2)

രാവിലെ മുട്ടയും ഏതെങ്കിലും ഫ്രൂട്ടുമാണ് കഴിക്കു ന്നത്. ആപ്പിളോ പേരയ്ക്കയോ ഒരു ഇഡ്ഡലിയോ ക ഴിച്ചു കാർബോഹൈഡ്രേറ്റ് ഉറപ്പാക്കും. ഉച്ചയ്ക്ക് ന ന്നായി ഭക്ഷണം കഴിക്കും. ക്ലീഷേയായി പോകുമെങ്കിലും ചോറ് എടുക്കുന്ന അളവിൽ കറികളും കറിയുടെ  അളവിൽ ചോറുമാണു പ്ലേറ്റിലെടുക്കുക. കുക്കുമ്പറും കാരറ്റുമൊക്കെ ആദ്യം കഴിക്കും, പിന്നെ ചിക്കനോ മീനോ. അവസാനമാണു ചോറ്.

അത്താഴവും ഇങ്ങനെ തന്നെയെങ്കിലും അളവു കുറയ്ക്കും. വൈകിട്ട് ആറരയ്ക്കു മുൻപു ഡിന്നർ ഫിനിഷ് ചെയ്യും.

കഴിക്കാൻ പാടില്ലാത്ത സാധനങ്ങൾ കഴിക്കാൻ കൊതി തോന്നിയാൽ അതിനനുസരിച്ചു മറ്റു വിഭവങ്ങൾ കുറയ്ക്കും. മധുരം മുഴുവനായി കട്ട് ചെയ്താൽ കൊതി കൂടും. അപ്പോൾ കോർട്ടിസോൾ പോലുള്ള ഹോർമോണുകൾ ശരീരത്തിൽ ഉണ്ടാകും.

മധുരം കട്ടു കഴിക്കുന്നതും അതിലേറെ ദോഷമാണ്.
ആഴ്ചയിൽ ആറു ദിവസം വ്യായാമം ചെയ്യും. കിക് ബോക്സിങ്ങും പരിശീലിച്ചു. ഡയറ്റ് ചെയ്യുമ്പോൾ ചർമവും  മുടിയും ശ്രദ്ധിക്കണം. അവയ്ക്കു വേണ്ടിയുള്ള കാര്യങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തി.’’

Rajisha Vijayan's Remarkable Body Transformation for 'Mastishka Maranam':

Actress Rajisha Vijayan's stunning body transformation for the film 'Mastishka Maranam' is generating buzz on social media, with fans impressed by her significant weight loss and new look. She shared details about her rigorous diet and fitness regime, which involved a tailored meal plan and dedicated workouts over six months.

ADVERTISEMENT