ADVERTISEMENT

കിടങ്ങൂരിലെ വീടിനടുത്ത് മീനാക്ഷി അനൂപിന്റെ കുടുംബം വല്ലപ്പോഴും ദോശ വാങ്ങാൻ പോകുന്നൊരു തട്ടുകടയുണ്ട്. അമ്മയുടെ സാരിത്തുമ്പിൽ നിന്നു വിട്ടുമാറാത്ത കുട്ടിയെപ്പോലെ ഗ്രാമത്തിന്റെ ഭംഗിയിൽ പതുങ്ങി നിൽക്കുന്ന ചെറിയൊരു കട.
യുദ്ധം തുടങ്ങി, ഗ്യാസിനു ക്ഷാമം വന്നതിനു ശേഷമുള്ള ഒരു ദിവസം.  ദോശ വാങ്ങാൻ പോയിട്ട് അൽപം നിരാശ പൊതിഞ്ഞെടുത്താണ് തിരികെ വന്നത്. ഗ്യാസില്ലാത്തതുകൊണ്ട് അവരുടെ ദോശക്കല്ല് പണിമുടക്കി.
യുദ്ധം നമ്മളെ ഇങ്ങനെയും ബാധിക്കുമെന്ന തോന്നലിലാണ് സോഷ്യൽ മീഡിയയിൽ ഒരു പോസ്റ്റിട്ടത്. അതിനു വിചാരിക്കാത്ത വ്യാഖ്യാനങ്ങളുണ്ടായി. പക്ഷേ, എയറിലാകാനും വിഷമിക്കാനും ഒന്നും മീനാക്ഷിക്കു സമയമില്ല.  പരീക്ഷക്കാലമല്ലേ. മണർകാട് സെന്റ് മേരിസ് കോളജിൽ ഇംഗ്ലിഷ് സാഹിത്യത്തിൽ രണ്ടാം വർഷ വിദ്യാർഥിയാണിപ്പോൾ. അനുനയ എന്നാണ് ശരിക്കുള്ള പേര്. സ്നേഹത്തോടെ കിട്ടിയ വിളിപ്പേരാണ് ‘മീനാക്ഷി’.
സോഷ്യൽമീഡിയ ക്യാപ്ഷനുകൾക്കു പിന്നിലെ ക്രിയേറ്റിവിറ്റി ആരുടേതാണ്?
വീട്ടിൽ ഞങ്ങളെല്ലാവരും തമാശകൾ പറഞ്ഞും പ്രാസമൊപ്പിച്ചും സംസാരിച്ചു രസിക്കുന്നവരാണ്. ക്യാപ്ഷനുകൾ എന്റേതു മാത്രമാണെന്ന് പറയാനാവില്ല. സംസാരങ്ങൾക്കിടയിൽ വരുന്ന പലതും ക്യാപ്ഷനായി  പോസ്റ്റ് ചെയ്യാറുണ്ട്. ഫെയ്സ്ബുക്കിൽ കമന്റിൽ വരുന്ന രസകരമായ മറുപടികളിൽ നിന്നും ക്യാപ്ഷൻ കിട്ടാറുണ്ട്. ഗൗരവമുള്ള വിഷയങ്ങളിൽ ഞാൻ തന്നെയാണ് അടിക്കുറിപ്പ് എഴുതുന്നത്.  

‘ചേച്ചിപ്പ’ ആയ നിമിഷം

ADVERTISEMENT

ഓരോ ദിവസവും ഷൂട്ട് കഴിഞ്ഞ് ഓടി വീട്ടിലേക്കെത്തുന്നതാണ് എനിക്കിഷ്ടം. അനിയന്മാരും ഉണ്ടല്ലോ. നേരേ ഇളയ അനിയൻ ആരിഷ് ഏഴാം ക്ലാസിലാണ്. അവനും അഭിനയിക്കാറുണ്ട്. ഏറ്റവും ഇളയവൻ  ആർവിന് ആറു വയസേ ആയിട്ടുള്ളൂ. അതുകൊണ്ടു തന്നെ വീട്ടിൽ നിൽക്കാൻ രസമാണ്. അവർക്ക് അമ്മയുടെ സ്ഥാനത്താണ് ഞാൻ. തറവാടിനും ഞങ്ങളുടെ വീടിനും മുറ്റം ഒന്നാണ്.
നൂറ്റി മൂന്നു വയസുള്ള വലിയ മുത്തശ്ശൻ വരെ അവിടെയുണ്ട്. കുഞ്ഞുകുട്ടികളെ ഒരുപാടിഷ്ടം. അവരുടെ കാര്യങ്ങള്‍ നോക്കി വീട്ടിൽ നിന്നാൽ സമയം പോകുന്നതറിയില്ല. ഏറ്റവും ഇളയ അനിയൻ എന്നെ ഇടയ്ക്കെപ്പോഴോ ചേച്ചിപ്പ എന്നു വിളിച്ചു തുടങ്ങി. പിന്നെ, എല്ലാവർക്കും ഞാൻ ചേച്ചിപ്പയായി. അച്ഛനും  അമ്മയും വരെ അങ്ങനെ തന്നെയാണു വിളിക്കുന്നത്.
കിടങ്ങൂരില്‍ ജീവിതരീതികൾ കൊച്ചിയിലേതു പോലെയേ അല്ല. പഴയതെന്നു കരുതപ്പെടുന്ന പല രീതികളും സ്നേഹത്തോടെ മുറുക്കെപ്പിടിച്ചാണ് അവിടെ. ഷൂട്ടിങ്് കൊച്ചിയിൽ കൂടുതലുള്ളതുകൊണ്ട് എനിക്കിവിടെ കൂട്ടുകാരും ധാരാളമുണ്ട്. നാട്ടിൻപുറത്തെ കാര്യങ്ങൾ പലതും അവർക്ക് അതിശയമാണ്. എല്ലാം ഒരു പോലെയെന്നു പറയാമെങ്കിലും നഗരം  വേറൊരു ലോകമാണ്. എനിക്ക് രണ്ടും ഇഷ്ടമാണ്.   കരയും വെള്ളവും പോലെ രണ്ടിടത്തും ഞാൻ ജീവിക്കുന്നുണ്ടല്ലോ.
അടുത്ത സിനിമ സെവൻ സെക്കന്റ്സ് ആണ്. ഷൂട്ടിങ് കാസർകോട് പുരോഗമിക്കുന്നു. താമസിക്കേണ്ട ആവശ്യം വരുന്ന സാഹചര്യങ്ങളിൽ അച്ഛൻ ഒപ്പം വരും.  എനിക്ക് ഒറ്റയ്ക്കു യാത്ര പോകുന്നതോ താമസിക്കുന്നതോ ഇഷ്ടമേയല്ല. ഇഷ്ടമുള്ളവർക്കൊപ്പം  സന്തോഷത്തോടെ എവിടെപ്പോകാനും ഇഷ്ടമാണു താനും.

ADVERTISEMENT
Behind the social media presence:

Meenakshi Anoop, a Malayalam actress and English Literature student, shares insights into her life in Kidangoor and her creative social media captions. The article highlights her connection to her village, family dynamics, and her upcoming film.

ADVERTISEMENT
ADVERTISEMENT