ADVERTISEMENT

സുരാജ് വെഞ്ഞാറുമ്മൂട് ആദ്യമായി അഭിനയിച്ച സിനിമ ‘ജഗപൊഗ’  റിലീസ് ആവുന്നത് ഇരുപത്തഞ്ചു വർഷം മുൻപാണ്. കാൽ നൂറ്റാണ്ട് സുരാജിന്റെ സിനിമാ യാത്രയെക്കുറിച്ച് ഒന്നോർത്തു നോക്കൂ. ഏതു നായകന്റെ കൂടെയും ചിരിക്കു ചേർക്കുന്ന മരുന്നായി നിന്ന തുടക്ക കാലം. പക്ഷേ അവിടെ നിന്നിപ്പോള്‍ എത്തി നിൽക്കുന്നത്– തമിഴിൽ വിക്രത്തിനൊപ്പം വീര ധീര സൂരൻ കഴിഞ്ഞ് കെൻ സംവിധാനം ചെയ്ത നൂറു കോടി ഹിറ്റടിച്ച ചിത്രം യൂത്ത്. ധനുഷിനൊപ്പം ‘കര’. ജയിലർ 2 വിൽ രജനികാന്തിനൊപ്പം, ശിവരാജ് കുമാറിനൊപ്പം കന്നടയിൽ ഡാഡ്... ഇതിനിടയിൽ കോമഡിയുടെ ചേരുവ ‘മറന്നുപോവാതിരിക്കാൻ’ മോഹിനിയാട്ടം. വീണ്ടും തമിഴിലേക്കും തെലുങ്കിലേക്കും. അതുകഴിഞ്ഞ് കോമഡിയുടെ വെടിക്കെട്ടുമായി മലയാളത്തിൽ... സിനിമയുടെ, പ്രേക്ഷകരുടെ ഹൃദയമിടിപ്പറിഞ്ഞു തുടരുന്ന നടന്റെ യാത്ര.

ജയിലർ 2 ൽ രജനികാന്തിനെ ആദ്യമായി കണ്ട ഓർ‌മ സുരാജ് പറയുന്നു‘‘ തിരുവനന്തപുരം സാഗരയുടെ ഗാനമേള ട്രൂപ്പിൽ രജനി സാറിനെ അനുകരിച്ചു പാടുന്ന ഒരു കലാകാരനുണ്ടായിരുന്നു. പടയപ്പയിലെയും അരുണാചലത്തിലെയും പാട്ടുകൾ രജനിസാറിന്റെ ശബ്ദത്തിൽ പാ ടും. അതു കേട്ടു വാപൊളിച്ചിരുന്നിട്ടുണ്ട്. ആ ഡ്യൂപ്പിന്റെ പോലും ഫാന്‍ ആയിരുന്നു ഞാൻ. രജനിസാറിനെ നേരിട്ടു കാണാൻ പറ്റുമെന്നു കരുതിയിട്ടില്ല. സിനിമകളി ൽ അഭിനയിച്ച ശേഷവും അദ്ദേഹത്തിനൊപ്പം ക്യാമറയ്ക്കു മുന്നിൽ നിൽക്കാൻ പറ്റുമെന്നും പ്രതീക്ഷിച്ചില്ല. ഈശ്വരാനുഗ്രഹം കൊണ്ടു ജയിലർ 2 ലേക്ക് എത്തി.

കേരളത്തിലെ ലൊക്കേഷനിൽ വച്ചാണു രജനി സാറിനെ കാണുന്നത്. ആദ്യ കാഴ്ചയിൽ, ഇതാണോ ആരാധകരെ ആവേശത്തിന്റെ ആകാശത്തിലേക്ക് ഉയർത്തുന്ന രജനികാന്ത് എന്നു തോന്നിപ്പോയി. കസേരയിൽ പുസ്തകവും വായിച്ചിരിക്കുന്ന ചെറിയ മനുഷ്യൻ. ഒരിത്തിരി മടിയോടെ ‌അടുത്തേക്ക് ചെന്നു. അദ്ഭുതപ്പെടുത്തിക്കൊണ്ട് സാർ എഴുന്നേറ്റ് നിന്ന് എന്നെ സ്വീകരിച്ചു. ഞാൻ അദ്ദേഹത്തോടു പറഞ്ഞു– സാർ ഒന്നു കാണണം, ഒപ്പം നിന്ന് ഒരു ഫോട്ടോ എടുക്കണം എന്നേ ആഗ്രഹിച്ചിട്ടുള്ളൂ. ഒരുമിച്ച് അഭിനയിക്കാൻ പറ്റി. അദ്ദേഹം അതുകേട്ട് എന്നെ ചേർത്തു പിടിച്ചു. ഫാൻബോയ് മൊമന്റ്!

∙അഭിമുഖത്തിന്റെ പൂർണ്ണരൂപം മെയ് 23–ജൂൺ 5 ലക്കത്തിൽ വായിക്കാം

ADVERTISEMENT
ADVERTISEMENT
A Fanboy's Dream: Suraj Venjaramoodu Meets Rajinikanth:

Jailer 2 is a highly anticipated film featuring Suraj Venjaramoodu alongside Superstar Rajinikanth. Suraj recounts his fanboy moment upon meeting Rajinikanth for the first time on the sets of Jailer 2, describing the unexpected warmth and embrace he received from the legendary actor.

ADVERTISEMENT
ADVERTISEMENT