ADVERTISEMENT

ഹാബിഷ് റഹ്മാൻ എങ്ങനെ
ബേബി ജീനായി?

ബുദ്ധി വച്ച കാലം മുതലേ വീട്ടിൽ ബേബി അല്ലെങ്കിൽ ബാബി എന്നാണു വിളിച്ചു കേട്ടത്. ആർട്ടിസ്റ്റാകണമെന്നു തോന്നിയതു മുതൽ ആ പേര് ഒപ്പം കൂട്ടി. ഇൻസ്റ്റാഗ്രാം പേജ് തുടങ്ങിയതു മുതൽ ജീൻ എന്നും കൂടെക്കൂട്ടി. സ്വയം തിരഞ്ഞെടുത്ത പേരാണത്. ഹാബിഷ് റഹ്മാൻ ഔദ്യോഗിക രേഖകളിലെ പേരാണ്.
നൂറിൽ താഴെ ഫോളോവേഴ്സാണ് ആദ്യം ഉണ്ടായിരുന്നത്. ഫാഷൻ മോഡലിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു ആദ്യകാല പോസ്റ്റുകൾ. ട്രാക്കുകളിലൂടെ പതിയെ അതു വളർന്നു. മൂന്നാമതു പുറത്തിറക്കിയ കായി എന്ന ട്രാക്കാണ് ആദ്യം വൈറലായത്. അതോടെ പ്രത്യക്ഷത്തിൽ ഫോളോവേഴ്സ് കൂടി. സിനിമയിലെത്തിയതോടെ ഇൻസ്റ്റാഗ്രാമും പന്തലിച്ചു.

റാപ്പറോ അതോ നടനോ?
മ്യൂസിക് വിഡിയോകളിലൂടെയാണു സിനിമയിലെത്തുന്നത്. സംവിധായകൻ ഖാലിദ് റഹ്മാനാണ് ആദ്യമായി സിനിമയിലേക്കു വിളിച്ചത്. ആളുകളുടെ മനസ്സിൽ ഏറ്റവും മുൻതൂക്കമുള്ള കല സിനിമ തന്നെയാണല്ലോ. നടനായ ശേഷം നമ്മളോടുള്ള ആളുകളുടെ പെരുമാറ്റം പോ ലും കൂടുതൽ മധുരമുള്ളതായി.
റാപ്പിന്റെ സ്വഭാവം പ്രത്യേകതയുള്ളതാണല്ലോ. നാട്ടിൽ അതു പുതിയതു തന്നെയാണ്. എല്ലായിടത്തും അ തിനു സ്വീകാര്യത കിട്ടിത്തുടങ്ങിയിട്ടില്ല. സിനിമയാണ് ഹൃദയങ്ങളിൽ ഇടം നേടിത്തന്നത്.
മ്യൂസിക് ചെയ്യുന്നതു വീട്ടിൽ പ്രശ്നമായിരുന്നു. അ തു ഹറാമാണെന്നായിരുന്നു നിലപാട്. നല്ല സമ്മർദത്തിലാണ് ആദ്യത്തെ റാപ് ഇറക്കിയത്. ഫാഷൻ ഡിസൈനിങ് പഠിച്ചതു കൊണ്ട് കോസ്റ്റ്യൂമുകളും സ്വന്തമായി ചെയ്തു.

ADVERTISEMENT

ഫാഷനിൽ നിന്ന് മ്യൂസിക്കിലെത്തിയത് ?
കോലിക്കരയാണ് നാട്. മലപ്പുറം ജില്ലയുടെ തുടക്കത്തിലാണ് ഞങ്ങളുടെ സ്ഥലം. കൊക്കൂർ സ്കൂളിലാണ് പഠിച്ചത്. ബികോം പഠിച്ചെങ്കിലും മ്യൂസിക്കായിരുന്നു ഇഷ്ടം. കുടുംബത്തിൽ നിന്ന് ആദ്യമായാണ് ഒരാൾ കോളജിന്റെ പടി ചവിട്ടുന്നത്.  മ്യൂസിക് പഠിക്കാൻ ബെംഗളൂരുവിൽ പോയി നോക്കി, പക്ഷേ പൊരുത്തപ്പെടാനായില്ല.  ഫാഷൻ പഠിക്കാനായി കൊച്ചിയിലെത്തിയതോടെ മ്യൂസിക്കും ഫാഷനും ചെയ്യണമെന്നു തോന്നി.  
കോവിഡ് സമയത്ത് ഒറ്റയ്ക്കിരിക്കാൻ ബുദ്ധിമുട്ടായതോടെയാണ് എഴുതാൻ തുടങ്ങിയത്. മര്യാദയ്ക്കു പ ഠിച്ചിട്ടില്ലാത്തതു കൊണ്ട് അച്ചടിഭാഷ അറിയില്ല. നാട്ടു ഭാഷയിൽ തന്നെ എഴുതി. ബന്ദാനയെന്ന ട്രാക്കാണ്  ആ ദ്യം ചെയ്തത്. ഓഡിയോ പുറത്തിറക്കി ഹിറ്റായതോടെ ഒരു വർഷത്തിനുള്ളിൽ വിഡിയോയും ചിത്രീകരിച്ചു.

ജിംഖാനയോ മോഹിനിയാട്ടമോ?
ആദ്യ സിനിമ ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാനയാണ്. സിനിമാ ഷൂട്ടിങ് മുൻപു കണ്ട് പരിചയമുണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ വലിയ എക്സ്പീരിയൻസായിരുന്നു ജിംഖാനയുടെ സെറ്റ്. സമയം നോക്കാതെയുള്ള കഠിനാധ്വാനവും ക്ഷമയും ഓരോ സിനിമയ്ക്കും പിന്നിലുണ്ടെന്നു തിരിച്ചറിഞ്ഞു.
റിലീസായ രണ്ടാമത്തെ സിനിമ മോഹിനിയാട്ടമാണ്. തലേ ദിവസം വെക്കേഷൻ യാത്രയും പാർട്ടിയുമൊക്കെ കഴിഞ്ഞ് യോ–യോ മൂഡിലാണ് മോഹിനിയാട്ടത്തിന്റെ ലൊക്കേഷനിലെത്തിയത്. അവിടെ തോർത്തു മുണ്ടും സോപ്പുമാണ് ആദ്യം കിട്ടിയത്. ഹൂഡി മാറ്റി തോർത്തുടുത്തു. കുളത്തിൽ കുളിക്കുന്ന സീനായിരുന്നു അത്.  നല്ല രീതിയിൽ പ്ലാൻ ചെയ്തു കൃത്യമായി ഷൂട്ട് ചെയ്ത സിനിമയായിരുന്നു മോഹിനിയാട്ടം.

ADVERTISEMENT
Rapper or Actor: Where Does Baby Jean's Heart Lie?:

Baby Jean transitioned from his birth name Habish Rahman to his artistic persona, which he curated through his journey in fashion modeling and music. His rise to prominence began with viral rap tracks and later found a wider audience through his acting roles in Malayalam cinema.

ADVERTISEMENT
ADVERTISEMENT