തമിഴ് നടൻ രവി മോഹന്റെ പെൺസുഹൃത്ത് എന്ന നിലയിൽ സമീപകാലത്ത് സോഷ്യൽ മീഡിയയ്ക്ക് സുപരിചിതയായ വ്യക്തിയാണ് കെനിഷ ഫ്രാൻസിസ്. ഗായിക, ഹീലിങ് തെറപ്പിസ്റ്റ് എന്നീ നിലകളിലും പ്രവർത്തിക്കുന്ന കെനിഷ തന്റെ കലാജീവിതത്തെക്കുറിച്ചും വ്യക്തി ജീവിതത്തെക്കുറിച്ചും പുതിയ ലക്കം ‘വനിത’യിൽ മനസ്സ് തുറക്കുന്നു.
‘‘23ാം വയസ്സിൽ അമ്മയേയും 27ാം വയസ്സിൽ അച്ഛനെയും നഷ്ടമായ വ്യക്തിയാണു ഞാൻ. 18ാം വയസ്സിലായിരുന്നു എന്റെ വിവാഹം. മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്ന ഭർത്താവ് എന്നെ പല തരത്തിൽ ഉപദ്രവിക്കുമായിരുന്നു. ഗർഭകാലത്തു ഡംബൽ വച്ച് എന്റെ വയറിനിടിച്ചു. എനിക്കന്ന് 19 വയസ്സേയുള്ളൂ. വേദനിച്ചു കരഞ്ഞപ്പോൾ നേരം വെളുക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ബെംഗളൂരുവിലെ തെരുവിലേക്കു വലിച്ചെറിഞ്ഞു. ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല. പ്രായമായ മാതാപിതാക്കൾ വന്നാണ് ആശുപത്രിയിലേക്കു കൊണ്ടുപോയത്.
അന്നു തിരിച്ചറിഞ്ഞ ചിലതുണ്ട്. സഹായിക്കാൻ ആരെങ്കിലും വരുമെന്നു കരുതി കാത്തിരിക്കരുത്. പ്രതിസന്ധികളിൽ നിലവിളിച്ചിട്ടു കാര്യമില്ല, ഓടി രക്ഷപെടാനും ശ്രമിക്കേണ്ട. അനുഭവങ്ങളെ ധൈര്യമായി നേരിട്ട്, സ്വയം സ്നേ ഹിച്ചു മുന്നോട്ടു പോകുക. വെളിച്ചം പകരാൻ എ ന്നെപ്പേലുള്ളവരുണ്ട് എന്നുമോർക്കുക’’ എന്നാണ് ‘ജീവിതത്തിൽ ദുരനുഭവങ്ങൾ നേരിടുന്ന സ്ത്രീകളോടു പറയാനുള്ളത്’ എന്ന ചോദ്യത്തിന് കെനിഷ നൽകുന്ന മറുപടി.
രവി മോഹനുമായുള്ള സൗഹൃദത്തെക്കുറിച്ചും അഭിമുഖത്തിൽ താരം തുറന്നു പറയുന്നുണ്ട്.
കെനിഷ ഫ്രാൻസിസിന്റെ അഭിമുഖത്തിന്റെ പൂർണരൂപം പുതിയ ലക്കം ‘വനിത’യിൽ (2026 ജൂലൈ 4–17) വായിക്കാം