ADVERTISEMENT

ക്യാൻസറിനെ അതിജീവിച്ച നടിമാരിൽ ഒരാളാണ് ബോളിവുഡിന്റെ താരറാണിയായിരുന്ന മനീഷ കൊയ്‌രാള. തന്റെ ജീവിതത്തിൽ എടുത്ത തെറ്റായ തീരുമാനങ്ങളായിരുന്നു ക്യാൻസർ പോലുള്ള ഗുരുതര രോഗാവസ്ഥയിലേക്ക് നയിച്ചതെന്ന് മനീഷ കൊയ്‌രാള പറയുന്നു. ’ഹീല്‍ഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്? (Healed: How Cancer gave me a new life?)’ എന്ന പുസ്തകത്തിലൂടെയാണ് താരത്തിന്റെ വെളിപ്പെടുത്തൽ. പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഹീൽഡ് എന്ന പുസ്തകത്തിലെ പ്രസക്തമായ ചില ഭാഗങ്ങൾ ചുവടെ; 

"പണം, പേര്, പ്രശസ്തി എല്ലാം എനിക്കുണ്ടായിരുന്നു. ഏതു സമയത്തും ഒരു പാർട്ടി നടത്താൻ പറ്റിയ നല്ലൊരു സുഹൃത്ത് വലയവും എപ്പോഴും എനിക്കു ചുറ്റുമുണ്ടായിരുന്നു. അങ്ങനെ ലോകം തന്നെ എന്റെ കാൽക്കീഴിലായി എന്നു ചിന്തിച്ചുനടന്ന സമയത്താണ് കാരണമറിയാത്ത സങ്കടങ്ങൾ എന്നെ അലട്ടിയത്. 1999 ൽ പുറത്തിറങ്ങിയ ലവാരിസ് എന്ന സിനിമയുടെ സമയത്താണ് എനിക്ക് ഏറ്റവും കൂടുതൽ സമ്മർദ്ദം അനുഭവപ്പെട്ടത്. 

manishak3

ആ സമയത്ത് ഒരു ചെറിയ ഇടവേള പോലുമെടുക്കാതെ ഞാൻ തുടർച്ചയായി ജോലി ചെയ്തുതുടങ്ങി. ഇത് എന്റെ ആരോഗ്യത്തെ തകർത്തുകൊണ്ടിരുന്നു. വിശ്രമമില്ലാത്ത ജോലി മൂലം രാവിലെ എഴുന്നേൽക്കാനോ, മേക്കപ്പ് ചെയ്യാനോ, ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകാനോ പോലും കഴിയാത്ത വിധം ഞാനാകെ തകർന്നു. ജീവിതം വിരസമായിത്തുടങ്ങി. ലൈറ്റ്സ്, ക്യാമറ ആക്ഷൻ എന്നു കേൾക്കുമ്പോൾ മറ്റൊരു വ്യക്തിത്വമാകുന്ന ഒരു യന്ത്രമായി എനിക്കെന്നെ തോന്നി.

ദിവസം ചെല്ലുംതോറും സമ്മർദ്ദം കൂടി വരുന്നതുപോലെ എനിക്കു തോന്നി. ഞാൻ ചെയ്യുന്ന കഥാപാത്രങ്ങളുടെ സങ്കീർണ്ണതകൾ എന്റെ ആത്മാവിനെപ്പോലും ബാധിക്കാൻ തുടങ്ങി. വിദേശരാജ്യങ്ങളിലേക്കുള്ള യാത്രയും സിനിമകളിലുള്ള അവസരങ്ങളുമൊന്നും എന്നെ സന്തോഷിപ്പിച്ചില്ല. മനസ്സ് വീണ്ടും വീണ്ടും കലുഷിതമായിക്കൊണ്ടിരുന്നു. അങ്ങനെയൊരവസരത്തിലാണ് മദ്യപാനം ശീലമാക്കിയത്. ഡയറ്റ് ചെയ്യുമ്പോൾപ്പോലും അത് വോഡ്കയാകുന്ന അവസ്ഥ വരെ കാര്യങ്ങളെത്തി. 

കരടി നെയ്യും ബിയേർഡ് ഓയിലും; ഫ്രീക്കൻമാരുടെ താടിസ്വപ്നവും ചില തെറ്റിദ്ധാരണകളും

manishak2

‘മഹാനടനെ തൊട്ടുതലോടി അദ്ദേഹം പൊയ്ക്കൊട്ടേ’; മാധവൻ വൈദ്യരുടെ ലക്ഷ്യം പണവും പ്രശസ്തിയും; കുറിപ്പ്

സ്ലീപ്പര്‍ കോച്ചുകളില്‍ സീറ്റ് നല്‍കാതെ ഇറക്കിവിട്ടു; ഹൃദ്രോഗിയായ ഒരു വയസ്സുകാരി അമ്മയുടെ മടിയില്‍ മരിച്ചു!

‘പാൽമണം മാറും മുമ്പേ അമ്മ പോയി, ഒന്നുമറിയാതെ അച്ഛന്റെ ഷർട്ടിൽ മുറുകെപ്പിടിച്ചിരിക്കയാണവൻ’; കണ്ണീർ കുറിപ്പ്

ജീവിതം ബാലൻസ് ചെയ്യാനുള്ള സെൻസ് എനിക്കില്ലെന്ന് എന്റെ മുൻ കാമുകൻ പലപ്പോഴും പറയുമായിരുന്നു. സത്യത്തിൽ ആ ബാലൻ‌സ് ഇല്ലായ്മയെ ഞാൻ ആസ്വദിക്കുന്നില്ലായിരുന്നു. എന്റെ ജോലിയെ ഞാൻ ഇഷ്ടപ്പെടുകയോ, സ്വയം അഭിനന്ദിക്കുകയോ ചെയ്തിരുന്നില്ല. ശരിയല്ലെന്ന് ഉത്തമ ബോധ്യമുള്ള കാര്യങ്ങൾപോലും ഞാൻ മനഃപൂർവം ചെയ്തുകൊണ്ടിരുന്നു. സിനിമകളുടെ കാര്യത്തിൽ പോലും അറിഞ്ഞുകൊണ്ടുതന്നെ തെറ്റായത് തിരഞ്ഞെടുത്തു. എന്റെ ഈഗോയെ തൃപ്തിപ്പെടുന്നതിനു വേണ്ടിയായിരുന്നു ഇതൊക്കെ. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരമുണ്ടെന്നറിഞ്ഞാൽ ബി ഗ്രേഡ് ചിത്രങ്ങളിൽ പോലും അഭിനയിക്കാൻ ഞാൻ തയാറായി. സംവിധായകൻ ആരാണ് എന്നതൊന്നും എനിക്ക് പ്രശ്നമേയല്ലായിരുന്നു."- മനീഷ പറയുന്നു.

അറ്റമില്ലാത്ത മരുഭൂമിയിലൂടെ ദിക്കറിയാതെ ഓടി; ഒട്ടക ജീവിതത്തിൽനിന്നു രക്ഷപ്പെട്ട് അബുദാബിയിലെത്തിയ ഇസ്ഹാഖിന്റെ കഥ!

കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളുടെ ശത്രുത വാങ്ങണോ; അതോ, എല്ലാവരുടെയും സ്വീറ്റ്ഗേള്‍ ആകണോ?  

ADVERTISEMENT