ഒന്നും രണ്ടുമല്ല, 35 കോടി! നായകനാകുന്ന ആദ്യ സിനിമയ്ക്ക് ലോകേഷിന് റെക്കോഡ് പ്രതിഫലം
Mail This Article
×
നായകനായി അഭിനയിക്കുന്ന ആദ്യ സിനിമ ‘ഡിസി’യ്ക്ക് പ്രശസ്ത സംവിധായകൻ ലോകേഷ് കനകരാജ് വാങ്ങുന്ന പ്രതിഫലം 35 കോടി രൂപയെന്ന് റിപ്പോർട്ട്. ഒരു നവാഗത നായകന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയായാണ് ലോകേഷിന്റെ പ്രതിഫലം വിലയിരുത്തപ്പെടുന്നത്.
‘റോക്കി’ ‘സാനി കയിധം’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ മാതേശ്വരൻ സംവിധാനം ചെയ്യുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ഡിസി’. വാമിഖ ഗബ്ബിയാണ് നായിക. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധായകൻ.
നേരത്തെ സംവിധാനം ചെയ്ത ‘കൂലി’ സിനിമയ്ക്ക് ലോകേഷ് വാങ്ങിയ പ്രതിഫലം 50 കോടിയാണ്. ‘കൈതി 2’ സിനിമയ്ക്കായി അമിത പ്രതിഫലം ചോദിച്ചെന്ന പേരിൽ നിര്‍മാതാവുമായി തർക്കം ഉടലെടുത്തു എന്നും ലോകേഷിനെതിരെ വാർത്തകൾ വന്നിരുന്നു.