ADVERTISEMENT

മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന സിനിമയിലെ നായികയായ പ്രിയങ്ക ചോപ്രയുടെ ക്യാരക്ടർ പോസ്റ്റർ എത്തി. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്.

മഞ്ഞ സാരിയണിഞ്ഞ് കയ്യിൽ തോക്കുമായി നിൽക്കുന്ന പ്രിയങ്കയാണ് പോസ്റ്ററിൽ. ‘നിങ്ങൾ കണ്ണുകൾ കൊണ്ട് കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയെ പരിചയപ്പെടൂ’ എന്ന കുറിപ്പോടെയാണ് ക്യാരക്ടർ പോസ്റ്റർ പ്രിയങ്ക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്.

ADVERTISEMENT

കുംഭ എന്ന െനഗറ്റീവ് കഥാപാത്രമായി പൃഥ്വിരാജും ചിത്രത്തിലെത്തും. ഒരു റോബട്ടിക് വീൽ ചെയറിൽ ഇരിക്കുന്ന പൃഥ്വിയുെട ഫസ്റ്റ് ലുക്ക് പോസ്റ്റർ വൈറലായിരുന്നു. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു. മഹേഷ് ബാബുവും നിർമാണ പങ്കാളിയാണ്.

പല ഭാഗങ്ങളിലായി ഒരുങ്ങുന്ന സിനിമയുടെ ആദ്യ ഭാഗം 2027ല്‍ റിലീസ് ചെയ്യും. വിജയേന്ദ്ര പ്രസാദ് തിരക്കഥയൊരുക്കുന്നു. എം.എം കീരവാണിയാണ് സംഗീത സംവിധാനം.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT