ഇനി രാജമൗലിയുടേത് ‘പാൻ വേൾഡ്’ സംഭവം! ‘വാരാണസി’യുടെ ട്രെയിലർ വൈറൽ
Mail This Article
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ് രാജമൗലി ഒരുക്കുന്ന പാൻ വേൾഡ് സിനിമ ‘വാരാണസി’യുടെ ട്രെയിലർ വൈറൽ.
സിഇ 512ലെ വാരാണസി കാണിച്ചുകൊണ്ടാണ് ട്രെയിലര്‍ തുടങ്ങുന്നത്. പിന്നീട് 2027ല്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്ന ശാംഭവി എന്ന ഛിന്നഗ്രഹമാണ് കാണിക്കുന്നത്. തുടര്‍ന്നങ്ങോട്ട് അന്റാര്‍ട്ടിക്കയിലെ റോസ് ഐസ് ഷെല്‍ഫ്, ആഫ്രിക്കയിലെ അംബോസെലി വനം, ബിസിഇ 7200ലെ ലങ്കാനഗരം, വാരാണസിയിലെ മണികര്‍ണികാ ഘട്ട് തുടങ്ങിയവയെല്ലാം പ്രത്യക്ഷപ്പെടുന്നു. ട്രെയിലറിന്റെ അവസാന ഭാഗത്താണ് കയ്യിൽ ത്രിശൂലമേന്തി കാളയുടെ പുറത്തേറി നായകൻ മഹേഷ് ബാബു എത്തുന്നത്.
പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമെത്തുന്നു. ചിത്രം 2027ലാകും റിലീസ്.
സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമ 900 കോടി ബജറ്റിലാണ് ഒരുങ്ങുന്നത്. ഹോളിവുഡിലെ വമ്പന്‍ സ്റ്റുഡിയോകളുമായി നിർമാണ പങ്കാളിത്തത്തിന്റെ കാര്യത്തിൽ ചര്‍ച്ചകള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന് നിർമാതാവ് തമ്മറെഡ്ഡി ഭരദ്വാജ് പറഞ്ഞിരുന്നു. ചിത്രത്തിന്റെ സഹനിർമാതാവ് കൂടിയാണ് മഹേഷ് ബാബു. രാജമൗലിയുടെ അച്ഛനും തിരക്കഥാകൃത്തുമായ വിജയേന്ദ്ര പ്രസാദ് ആണ് തിരക്കഥ ഒരുക്കുന്നത്. എം.എം കീരവാണിയാണ് സിനിമയുടെ സംഗീത സംവിധാനം.