‘ദൈവവിശ്വാസി അല്ലാത്ത രാജമൗലി ദൈവങ്ങളെ ഉപയോഗിച്ച് പൈസ ഉണ്ടാക്കുകയാണ്’: ‘വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനം
Mail This Article
മഹേഷ് ബാബുവിനെ നായകനാക്കി എസ്.എസ്. രാജമൗലി സംവിധാനം ചെയ്യുന്ന പാൻ വേൾഡ് സിനിമ ‘വാരണാസി’ക്കെതിരെ ബഹിഷ്കരണ ആഹ്വാനവുമായി ക്യാംപയിൻ. സിനിമയുടെ ടൈറ്റിൽ ലോഞ്ചില്‍ താൻ ദൈവവിശ്വാസി അല്ലെന്നു രാജമൗലി പരാമർശിച്ചതും അദ്ദേഹത്തിന്റെ തന്നെ പഴയ ട്വീറ്റുകളും ചൂണ്ടിക്കാട്ടിയാണ് ചിലർ രംഗത്തെത്തിയത്.
അവിശ്വാസിയായ രാജമൗലി ദൈവങ്ങളെ വിൽപ്പനച്ചരക്കാ ക്കുകയാണെന്നാണു വിമർശനം. ദൈവങ്ങളെ ഉപയോഗിച്ച് അദ്ദേഹം പൈസ ഉണ്ടാക്കുകയാണെന്നുള്ള പോസ്റ്റുകളും സജീവമാണ്.
ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിയിൽ നടന്ന ചടങ്ങിലാണ് ‘വാരണാസി’യുടെ ടൈറ്റിൽ പ്രഖ്യാപിച്ചത്. പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിലെ പ്രതിനായക കഥാപാത്രമായ കുംഭയെ അവതരിപ്പിക്കുന്നത്. മന്ദാകിനി എന്ന കഥാപാത്രമായി ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുമെത്തുന്നു.