ADVERTISEMENT

നെഗറ്റിവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് നടി കയാദു ലോഹര്‍. ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇതു പറയവേ താരം വിതുമ്പി. നെഗറ്റിവ് കമന്റുകളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നത് എന്ന അവതാരകന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു കയാദു.

തനിക്കിതിനെക്കുറിച്ച് സംസാരിക്കുക തന്നെ വേണം എന്നു പറഞ്ഞുകൊണ്ടാണ് താരം തുടർന്നത് – ‘നെഗറ്റിവ് കമന്റുകളെ കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ആളുകൾ എന്നെക്കുറിച്ച് ഇങ്ങനെയൊക്കെയാണല്ലോ ചിന്തിക്കുന്നത് എന്ന് ഉറങ്ങാന്‍ കിടക്കുമ്പോഴെല്ലാം ഞാൻ ആലോചിക്കും. അത് വളരെ ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്. എന്തു തെറ്റാണ് ഞാന്‍ ചെയ്തത് എന്നറിയില്ല’’.– കയാദു പറഞ്ഞതിങ്ങനെ.

ADVERTISEMENT

തമിഴ്‌നാട് സര്‍ക്കാറിന്റെ മദ്യവില്‍പന കമ്പനിയായ ടാസ്മാക്കുമായി ബന്ധപ്പെട്ട സാമ്പത്തിക അഴിമതിക്കേസിലെ കുറ്റാരോപിതര്‍ നടത്തിയ നൈറ്റ് പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കയാദു 35 ലക്ഷം രൂപ വാങ്ങിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെ കയാദുവിനെതിരെ കനത്ത സൈബർ ആക്രമണമുണ്ടായിരുന്നു.

‘ഞാന്‍ ഒന്നും ചെയ്തില്ലല്ലോ. നിങ്ങള്‍ എന്തിനാണ് എന്നെ ലക്ഷ്യംവയ്ക്കുന്നത് ? എന്നെയത് വല്ലാതെ ബാധിക്കുന്നുണ്ട്. എനിക്കത് ഓക്കെ അല്ല. ഞാൻ തുറന്നുപറയുകയാണ്. ഈ പറഞ്ഞതിനർഥം ഇതെല്ലാം എന്നെ തകര്‍ക്കും എന്നല്ല. ഞാന്‍ എപ്പോഴും തലയുയര്‍ത്തിപ്പിടിച്ച് മുന്നോട്ടുപോവും, എന്റെ ജോലിചെയ്യും. എത്രയധികം വെറുപ്പ് എനിക്കെതിരെ വന്നാലും ഞാൻ നിർവികാരയായി അതിനെ സ്വീകരിക്കും. എനിക്ക് കിട്ടുന്ന സ്‌നേഹത്തോട് എന്നും കടപ്പാടുണ്ടാകും. ഞാൻ മുന്നോട്ടു തന്നെപോകും. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് പോകാൻ കഴിയുന്നില്ല എന്ന് മാത്രമേയുള്ളൂ. ചിലപ്പോൾ ഞാന്‍ കരഞ്ഞേക്കാം, മോശം ദിവസങ്ങള്‍ ഉണ്ടായേക്കാം, എങ്കിലും ഞാന്‍ മുന്നോട്ടുതന്നെ പോകും. തോറ്റുകൊടുക്കാൻ തയാറല്ല’.– താരം വ്യക്തമാക്കി.

ADVERTISEMENT
Kayadu Lohar Breaks Down Over Negative Comments:

Kayadu Lohar opens up about the difficulties of dealing with negative comments and online abuse. The actress shared her experience in a Tamil YouTube channel interview, highlighting the emotional toll of cyber attacks and her resolve to continue her work despite the criticism.

ADVERTISEMENT
ADVERTISEMENT