ADVERTISEMENT

അഭിനയത്തിൽ നിന്ന് വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ച ഇൻസ്റ്റഗ്രാം പോസ്റ്റ് നീക്കം ചെയ്ത് തെന്നിന്ത്യൻ നടി തുളസി. ഡിസംബർ 31 ലെ എന്റെ ഷിർദ്ദി ദർശനത്തിന്റെ തുടർച്ചയായി സിനിമയിൽ നിന്ന് വിരമിക്കുകയാണെന്നായിരുന്നു, ‘ഹാപ്പി റിട്ടയർമെന്‍റ്’ എന്നെഴുതിയ ഒരു കാർഡ് പങ്കുവച്ച് 58കാരിയായ തുളസിയുടെ പ്രഖ്യാപനം.

‘സന്തോഷകരമായ വിരമിക്കൽ. പുതുതായി ലഭിച്ച സ്വാതന്ത്ര്യത്തിന്റെയും സാഹസികതയുടെയും ഓരോ നിമിഷവും ആസ്വദിക്കൂ’ എന്നായിരുന്നു പോസ്റ്റ്. അതിനൊപ്പം,‘ഈ ഡിസംബർ 31 ലെ എന്റെ ഷിർദ്ദി ദർശനത്തിന്റെ തുടർച്ചയായി, എനിക്ക് തന്നെ സന്തോഷകരമായ ഒരു വിരമിക്കൽ ആശംസിക്കുന്നു. സായിനാഥനോടൊപ്പം സമാധാനത്തോടെ എന്റെ യാത്ര തുടരും. ജീവിതം പഠിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി, സായിറാം’ എന്നും കുറിച്ചു

ADVERTISEMENT

ബാലതാരമായി സിനിമയിലേക്ക് എത്തിയ തുളസി അഞ്ചു പതിറ്റാലധികമായി തെന്നിന്ത്യൻ സിനിമയുടെ ഭാഗമാണ്. 1967ൽ പുറത്തിറങ്ങിയ ‘ഭാര്യ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് തുളസിയുടെ സിനിമാജീവിതം തുടങ്ങുന്നത്. കമൽഹാസൻ, രജനികാന്ത്, മോഹൻലാൽ, ചിരഞ്ജീവി, വിജയ് സേതുപതി തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം സ്‌ക്രീൻ പങ്കിട്ടു.

ADVERTISEMENT
Tulasi Removes Retirement Post:

Tulasi's retirement announcement on Instagram was later removed by the South Indian actress. The actress initially announced her retirement following her Shirdi visit, but the post has since been taken down.

ADVERTISEMENT
ADVERTISEMENT