ADVERTISEMENT

സ്വന്തം അഭിനയം കണ്ട് അത്ഭുതത്തോടെ ആസ്വദിക്കുന്ന തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ.

ബാലയ്യ നായകനാകുന്ന ‘അഖണ്ഡ 2: താണ്ഡവം’ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചില്‍ സ്വന്തം അഭിനയം ആവേശത്തോടെയും അദ്ഭുതത്തോടെയും ആസ്വദിക്കുന്ന ബാലയ്യയെ ആണ് വിഡിയോയിൽ കാണുക. ട്രെയിലറിലെ ഡയലോഗിന് അനുസരിച്ച് തലയാട്ടുകയും അവേശം കൊള്ളുകയും ചെയ്യുന്നുണ്ട് താരം. ഒരു നിമിഷത്തിന്റെ ആവേശത്തിൽ ബാലയ്യ അതിശയത്തോടെ ആർത്തുവിളിക്കുന്നതും വിഡിയോയിൽ കാണാം.

ADVERTISEMENT

രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

നന്ദമുരി ബാലകൃഷ്ണ നായകനായെത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘അഖണ്ഡ 2’. സംയുക്ത മേനോൻ ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് റിലീസായത്. ബോയപതി ശ്രീനുവാണ് സംവിധാനം. 14 റീൽസ് പ്ലസിന്റെ ബാനറിൽ രാം അചന്തയും ഗോപിചന്ദ് അചന്തയും ചേർന്ന് നിർമിക്കുന്ന ചിത്രം എം തേജസ്വിനി നന്ദമുരി അവതരിപ്പിക്കുന്നു. ഡിസംബർ അഞ്ചിന് ചിത്രം തിയറ്ററുകളിലെത്തും.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT