‘നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു’: ചർച്ചയായി രാജിന്റെ മുൻഭാര്യയുടെ പോസ്റ്റുകൾ
Mail This Article
നടി സമാന്ത റൂത്ത് പ്രഭുവും സംവിധായകൻ രാജ് നിദിമോരുവും വിവാഹിതരായതിനു പിന്നാലെ രാജിന്റെ മുൻഭാര്യ ശ്യാമലി ഡേയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. രാജിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും ഉൾപ്പെടുത്തി ‘വീക്കെൻഡ് ഡമ്പ്’ പോസ്റ്റ് സമാന്ത പങ്കുവച്ചതിന് പിന്നാലെയാണ് ശ്യാമലിയുടെ പോസ്റ്റുകൾ വന്നത്.
‘നിരാശരായ ആളുകൾ നിരാശാജനകമായ കാര്യങ്ങൾ ചെയ്യുന്നു’ എന്നായിരുന്നു കഴിഞ്ഞ ദിവസം ശ്യാമലിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി. പദ്മപുരാണത്തിലെ പൂർവജന്മങ്ങളിലെ കടപ്പാടുകൾ വഴിയാണ് ഒരാൾക്ക് മൃഗങ്ങളുമായും ഭാര്യയുമായും മക്കളുമായും വീടുമായും ബന്ധമുണ്ടാകുന്നത് എന്നു തുടങ്ങുന്ന ശ്ലോകവും നാലുദിവസം മുൻപ് ശ്യാമലി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ‘സമയം തുറന്നുകാട്ടുന്നു, കർമം തിരുത്തുന്നു, പ്രപഞ്ചം വിനയം പഠിപ്പിക്കുന്നു’ എന്നൊരു കുറിപ്പ് മേയ് 31-ന് ശ്യാമലി പങ്കുവച്ചിരുന്നു
സമാന്ത–രാജ് വിവാഹ വാർത്ത വന്നതിനു പിന്നാലെ ശാമലിയെ സമാധാനിപ്പിക്കുന്ന കുറിപ്പുകളുമായി നിരവധിയാളുകളാണ് കമൻറ് ബോക്സിലെത്തുന്നത്.
ഡിസംബർ ഒന്നിനു രാവിലെ കോയമ്പത്തൂര് വച്ചായിരുന്നു രാജ്–സമാന്ത വിവാഹം. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഇരുവരും ഡേറ്റിംഗിലായിരുന്നു. 2023-ലാണ് രാജ് നിദിമോരുവും ശ്യാമലി ഡെയും വേർപിരിഞ്ഞത്.