സമാന്ത ഇനി രാജ് നിദിമോരുവിന്റെ ജീവിതപ്പാതി: വിവാഹചിത്രങ്ങൾ പങ്കുവച്ച് താരം
Mail This Article
×
നടി സമാന്ത രൂത്ത് പ്രഭു വിവാഹിതയായി. സംവിധായകൻ രാജ് നിദിമോരുവാണ് വരൻ. വിവാഹത്തിന്റെ ചിത്രങ്ങൾ സമാന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. കോയമ്പത്തൂരിലുള്ള ഇഷ ഫൗണ്ടേഷന്റെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
സമാന്തയും രാജ് നിദിമോരുവും കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇരുവരും ദ് ഫാമിലി മാൻ 2 എന്ന സീരീസിൽ ഒരുമിച്ച് പ്രവർത്തിച്ചിരുന്നു.
സമാന്തയുടെ രണ്ടാം വിവാഹമാണിത്. നടൻ നാഗചൈതന്യയായിരുന്നു താരത്തിന്റെ ആദ്യ ഭർത്താവ്. 2021ൽ ആണ് സമാന്തയും നാഗചൈതന്യയും വേർപിരിഞ്ഞത്. കഴിഞ്ഞ വർഷം നാഗചൈതന്യ നടി ശോഭിത ധൂലിപാലയെ വിവാഹം കഴിച്ചു.
Samantha Ruth Prabhu Ties the Knot with Raj Nidimoru: