ഇതൊക്കെയാണ് ‘പൊന്നിൻ വിലയുള്ള ആശംസ’: സമന്തയ്ക്ക് വിവാഹമംഗളങ്ങളുമായി ഡേവിഡ് ബെക്കാം
Mail This Article
കഴിഞ്ഞ ദിവസമാണ് നടി സമാന്ത റൂത്ത് പ്രഭു വിവാഹിതയായത്. സംവിധായകൻ രാജ് നിദിമോരുവാണ് വരൻ. ഇരുവരുടേതും രണ്ടാം വിവാഹമാണ്. നടൻ നാഗചൈതന്യയാണ് സമാന്തയുടെ ആദ്യ ഭർത്താവ്.
കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹത്തിൽ നിന്നുള്ള ചിത്രങ്ങൾ സാമന്ത സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, സമന്ത പങ്കുവച്ച വിവാഹചിത്രങ്ങൾക്കു താഴെ വന്ന ഒരു വിലയേറിയ ആശംസയാണ് ചർച്ചയാകുന്നത്.
ഇതിഹാസ ഫുട്‌ബോൾ താരവും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റനുമായ ഡേവിഡ് ബെക്കാം ആണ് സാമന്തയ്ക്കും രാജിനും ആശംസകൾ നേർന്നിരിക്കുന്നത്. 65,430 ലൈക്കാണ് ഈ കമന്റിനു ലഭിച്ചിരിക്കുന്നത്.
ഇരുവരും മുംബൈയിൽ നടന്ന ഒരു ചടങ്ങിന് ഒന്നിച്ചെത്തിയിരുന്നു. മുംബൈയിൽ നടന്ന ഹൗസ് ഓഫ് ഇൻസ്റ്റഗ്രാം മെറ്റ ഇവന്റിൽ അതിഥികളായി എത്തിയത് ഡേവിഡ് ബെക്കാമും സാമന്തയുമായിരുന്നു. പരിപാടിയ്ക്ക് ശേഷം ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.