പറയുന്നത് തെറിയാണല്ലോ ദേവരക്കൊണ്ട അണ്ണാ...‘റൗഡി ജനാർദന’യെ ട്രോളി മലയാളികൾ
Mail This Article
×
വിജയ് ദേവരകൊണ്ട നായകനാകുന്ന ‘റൗഡി ജനാർദന’ സിനിമയുടെ ടൈറ്റിൽ പ്രഖ്യാപന ടീസർ എത്തി. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമിക്കുന്ന ചിത്രം രവി കിരൺ കോലയാണ് സംവിധാനം ചെയ്യുന്നത്.
വലിയ ട്രോളുകളും വിമർശനങ്ങളുമാണ് ചിത്രത്തിന്റെ മലയാളം ടീസറിനു ലഭിക്കുന്നത്. ചില അസഭ്യ ഡയലോഗുകളും ടീസറിലുണ്ട്.
1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം ഒരു ആക്‌ഷൻ ഡ്രാമയാകും. ക്രിസ്റ്റോ സേവ്യറിന്റെ പശ്ചാത്തല സംഗീതവും ആനന്ദ്.സി. ചന്ദ്രന്റെ ക്യാമറയും ടീസറിന്റെ ആകർഷണമാണ്.
സുപ്രീം സുന്ദറിന്റെ ആക്‌ഷൻ കൊറിയോഗ്രഫിയും ശ്രദ്ധേയമാണ്. കീർത്തി സുരേഷ് നായികയാകുന്നു. തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായി 2026 ഡിസംബറിൽ ചിത്രം തിയറ്ററുകളിൽ എത്തും.
Vijay Deverakonda's 'Rowdy Janardhan' Title Teaser Released: