കാർത്തിക് ആര്യൻ കരീനയുമായി പ്രണയത്തിലോ...ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ ചർച്ചയാകുന്നു
Mail This Article
×
ബോളിവുഡ് താരം കാർത്തിക് ആര്യൻ വിദേശിയായ കരീന ക്വിബിലിയുട്ട് എന്ന പെൺകുട്ടിയുമായി പ്രണയത്തിലെന്ന് പ്രചരണം. കാർത്തിക് ആര്യൻ ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്ന ചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. ബീച്ചിന്റെ പശ്ചാത്തലത്തിലുള്ള ഇതേ ചിത്രങ്ങൾ കരീനയും പങ്കുവച്ചതോടെ കാർത്തിക്കിനൊപ്പം ഗോവയിൽ ആ പെൺകുട്ടിയും ഉണ്ടായിരുന്നുവെന്ന തരത്തിൽ ചർച്ചകൾ സജീവമായി.
ഇതോടെ കരീനയെ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നവരുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായി. ലിത്വാനിയൻ വംശജയാണത്രേ കരീന. ഇപ്പോൾ ലണ്ടനിൽ വിദ്യാർഥിനി. ചിലർ കരീനയുടെ ചിത്രത്തിനു താഴെ കാർത്തിക്കുമായി ബന്ധപ്പെട്ട കമന്റുകളിട്ടപ്പോൾ, താൻ കാർത്തികിന്റെ ഗേൾഫ്രണ്ടല്ലെന്നാണ് കരീനയുടെ മറുപടി.
Karthik Aaryan's Goa Vacation Sparks Dating Rumors: