‘ഞങ്ങളുടെ പ്രകാശകിരണം...എല്ലാ പ്രാർഥനകൾക്കും ഉത്തരം ലഭിച്ചിരിക്കുന്നു’: കുഞ്ഞിന്റെ ചിത്രവും പേരും പങ്കുവച്ച് കത്രീനയും വിക്കിയും
Mail This Article
×
കുഞ്ഞിന്റെ ആദ്യ ചിത്രവും പേരും ആരാധകർക്കായി പങ്കുവച്ച് ബോളിവുഡ് താരദമ്പതികളായ കത്രീന കൈഫും വിക്കി കൗശലും. ‘വിഹാൻ കൗശൽ’ എന്നാണ് കുഞ്ഞിന്റെ പേര്.
‘ഞങ്ങളുടെ പ്രകാശകിരണം, വിഹാൻ കൗശൽ. എല്ലാ പ്രാർഥനകൾക്കും ഉത്തരം ലഭിച്ചിരിക്കുന്നു. ജീവിതം മനോഹരമായി. വാക്കുകൾക്ക് അതീതമായ നന്ദി’യെന്നാണ് ഇരുവരും സോഷ്യൽ മീഡിയയിൽ കുറിച്ചത്. ഇരുവരുടെയും കൈകൾക്കൊപ്പം മകന്റെ കുഞ്ഞുകൈകൾ ചേർത്തുവച്ച ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.
2021 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം. 2025 നവംബർ ഏഴിനാണ് കത്രീന ആൺകുഞ്ഞിന് ജന്മം നല്‍കിയത്. സംസ്കൃതപദമായ ‘വിഹാൻ’ എന്നതിന് സൂര്യോദയം, പ്രഭാതം എന്നൊക്കെയാണ് അർത്ഥം. ‘ഉറി’യിൽ വിക്കി കൗശൽ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് ‘മേജർ വിഹാൻ സിങ് ഷെർജിൽ’ എന്നായിരുന്നു.
Katrina Kaif and Vicky Kaushal Announce Baby's Name: Vihan Kaushal: