വിജയ് എത്തിയത് ചാർട്ടേഡ് വിമാനത്തില്‍, കനത്ത സുരക്ഷ ഒരുക്കി ഡൽഹി പൊലീസ്: ചോദ്യം ചെയ്യൽ രണ്ടു ദിവസം
Mail This Article
കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് സിബിഐക്ക് മുന്നിൽ ഹാജരാകാൻ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായി വിജയ് ചെന്നൈയിൽ നിന്നു ഡൽഹിയിലെത്തിയത് ചാർട്ടേഡ് വിമാനത്തില്‍. ടിവികെ നേതാക്കളായ ആദവ് അർജുന, നിർമൽ കുമാർ എന്നിവരും വിജയ്ക്കൊപ്പമുണ്ടായിരുന്നു.
ഡൽഹി വിമാനത്താവളത്തിലിറങ്ങിയ വിജയ് 20 കിലോമീറ്ററോളം സഞ്ചരിച്ചാണ് സിബിഐ ആസ്ഥാനത്ത് എത്തിയത്. ഡൽഹി പൊലീസ് കനത്ത സുരക്ഷ ഒരുക്കി. കഴിഞ്ഞദിവസം ചെന്നൈയ്ക്കടുത്തുള്ള പണയൂരിലെ ടിവികെ ആസ്ഥാനത്തു നിന്ന് വിജയ്‌യുടെ പ്രചാരണവാഹനം സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41പേരാണ് മരിച്ചത്. സംഭവത്തിൽ സുപ്രിംകോടതി ഉത്തരവിനെ തുടർന്നാണ് സിബിഐ അന്വേഷണം. വിജയ്‌യുടെ ചോദ്യം ചെയ്യൽ രണ്ട് ദിവസം നീണ്ടു നിൽക്കും.