ADVERTISEMENT

മലയാള സിനിമയുടെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളായ കനകയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ. സിനിമ രംഗം വിട്ട് ഏറെക്കാലമായി പൊതുവേദികളിൽ നിന്നകന്നു കഴിയുകയാണ് താരം. പഴയ കനകയെ തിരിച്ചറിയാനാകാത്ത വിധം മാറിപ്പോയെന്നാണ് പുതിയ ചിത്രങ്ങള്‍ കാണുമ്പോൾ മനസ്സിലാകുക.

ഇപ്പോഴിതാ, കനകയുടെ ഏറ്റവും പുതിയ ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് യുവസംഗീത സംവിധായകൻ ധരൻ കുമാർ. കനക, തമിഴ് സിനിമയിലെ പഴയകാല നായകൻ രാമരാജൻ എന്നിവർക്കൊപ്പമുള്ള ധരൻ കുമാറിന്റെ ചിത്രം ഇതിനോടകം വൈറലാണ്. ‘When lunch turns into a walk down memory lane !! Reminicing 37 years of cinema with my sister Kanaga and Ramarajan sir’ എന്നാണ് ഫോട്ടോയ്ക്കൊപ്പം അദ്ദേഹം കുറിച്ചത്.

ADVERTISEMENT

1089–ൽ റിലീസായ, സൂപ്പർഹിറ്റ് തമിഴ് ചിത്രം ‘കരകാട്ടക്കാരനി’ൽ രാമരാജനും കനകയുമാണ് നായികാനായകൻമാർ. ചിത്രത്തിലെ ‘മാങ്കുയില്...പൂങ്കുയില്...’ എന്നാരംഭിക്കുന്ന ഗാനം ഇപ്പോഴും സംഗീതസ്നേഹികള്‍ക്ക് പ്രിയങ്കരമാണ്.

ഗോഡ്ഫാദര്‍, വിയറ്റ്നാം കോളനി തുടങ്ങി ബ്ലോക് ബസ്റ്റര്‍ മലയാഴ സിനിമകളിലും കരകാട്ടക്കാരൻ ഉൾപ്പടെ സൂപ്പർഹിറ്റ് തമിഴ് സിനിമകളിലൂടെയും താരമായ കനക കാലക്രമേണ സിനിമ വിട്ട് ഏറെക്കുറേ അ‍ജ്ഞാതമെന്നു പറയാവുന്ന ഒരു സ്വകാര്യജീവിതത്തിലേക്ക് ഒതുങ്ങി.

ADVERTISEMENT

താരത്തിന്റെ പുതിയ ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലാണ്.

Kanaka's Recent Pictures Go Viral:

Kanaka's latest photos are going viral on social media. The actress, known for her roles in Malayalam and Tamil cinema, has been away from the public eye for a while.

ADVERTISEMENT
ADVERTISEMENT