പ്രതീക്ഷകൾ വാനോളം...അല്ലുവിനൊപ്പം ലോകേഷ്: പുതിയ സിനിമ പ്രഖ്യാപിച്ചു, ആവേശത്തിൽ ആരാധകർ Allu Arjun and Lokesh Kanagaraj Unite for AA23
Mail This Article
×
തെലുങ്ക് സൂപ്പർതാരം അല്ലു അർജുനെ നായകനാക്കി തമിഴിന്റെ പ്രിയസംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ സിനിമ വരുന്നു. മൈത്രി മൂവി മേക്കേഴ്സും ബിവി വർക്സും സംയുക്തമായാണ് സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്.
താൽക്കാലികമായി AA23 എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം 2026 ഓഗസ്റ്റിൽ ആരംഭിക്കും. തികച്ചും വേറിട്ട ലുക്കിലാകും അല്ലു അർജുൻ ഈ ചിത്രത്തിൽ എത്തുക എന്നാണ് സൂചനകൾ. സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.
നിർമ്മാണം: നവീൻ യെർനേനി, വൈ. രവിശങ്കർ (മൈത്രി മൂവി മേക്കേഴ്സ്), സഹനിർമ്മാണം: ബണ്ണി വാസ്, നട്ടി, സാൻഡി, സ്വാതി.
Allu Arjun and Lokesh Kanagaraj Unite for AA23: