‘ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന കിറുക്കിന്റെ 25 വർഷങ്ങൾ...’: വിവാഹജീവിതത്തിന്റെ 25 വർഷം ആഘോഷിച്ച് അക്ഷയ്യും ട്വിങ്കിളും Akshay Kumar's Heartfelt Anniversary Post for Twinkle Khanna
Mail This Article
വിവാഹജീവിതത്തിന്റെ 25 വർഷം ആഘോഷിക്കുന്ന സന്തോഷത്തിൽ ഭാര്യ ട്വിങ്കിള്‍ ഖന്നയുടെ ഒരു രസികൻ വിഡിയോ പോസ്റ്റ് ചെയ്ത് കുറിപ്പുമായി ബോളിവുഡ് താരം അക്ഷയ് കുമാർ.
‘2001 ൽ ഈ ദിവസം ഞങ്ങൾ വിവാഹിതരായപ്പോൾ, അവളുടെ അമ്മ പറഞ്ഞു, ‘ബേട്ടാ, ഏറ്റവും വിചിത്രമായ സാഹചര്യങ്ങളിൽ പൊട്ടിച്ചിരിക്കാൻ തയ്യാറാകൂ, കാരണം അവൾ അത് കൃത്യമായി ചെയ്യും’ എന്ന്.
25 വര്‍ഷം കഴിഞ്ഞു...എന്റെ അമ്മായിയമ്മ ഒരിക്കലും കള്ളം പറയില്ലെന്ന് എനിക്കറിയാം...മകൾ നേരെ നടക്കാൻ പോലും മടിക്കുന്നു...ജീവിതത്തിൽ നൃത്തം ചെയ്യാനാണ് അവൾ ഇഷ്ടപ്പെടുന്നത്...
ഒന്നാം ദിവസം മുതൽ ഇരുപത്തിയഞ്ചാം വർഷം വരെ, എന്നെ ചിരിപ്പിക്കുകയും, ഊഹിച്ചെടുക്കുന്ന, ചിലപ്പോഴൊക്കെ അൽപ്പം ഉത്കണ്ഠാകുലയാക്കുകയും ചെയ്യുന്ന എന്റെ ലേഡിക്ക് ചിയേഴ്‌സ്... ടീന, നമുക്ക് വിവാഹ വാർഷികാശംസകൾ. ഞങ്ങൾ രണ്ടുപേരും ഇഷ്ടപ്പെടുന്ന ഭ്രാന്തിന്റെ 25 വർഷങ്ങൾ...’ എന്നാണ് ട്വിങ്കിള്‍ വളരെ ആസ്വദിച്ച് ഡാന്‍സ് ചെയ്യുന്ന വിഡിയോ പങ്കിട്ട് അക്ഷയ് കുറിച്ചത്.
നടിയും എഴുത്തുകാരിയുമാണ് ട്വിങ്കിള്‍. വിവാഹത്തോടെ സിനിമ ഉപേക്ഷിച്ച ട്വിങ്കിള്‍ പിന്നീട് കുടുംബജീവിതത്തിലേക്കും എഴുത്തിലേക്കും വഴിമാറി. അക്ഷയ്‌യുടെ പോസ്റ്റിനു താഴെ നിരവധിയാളുകളാണ് ആശംസകളുമായി എത്തുന്നത്.