‘ധനുഷാണോ ക്യാമറാമാന്‍’: ധനുഷും മൃണാള്‍ ഠാക്കൂറും പ്രണയദിനത്തിൽ വിവാഹിതരാകുമോ ? Dhanush and Mrunal Thakur: Are They Getting Married?
Mail This Article
നടന്‍ ധനുഷും നടി മൃണാള്‍ ഠാക്കൂറും തമ്മില്‍ പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നും കഴിഞ്ഞ ദിവസമാണ് അഭ്യൂഹങ്ങൾ ശക്തമായത്. ഈ വര്‍ഷത്തെ പ്രണയദിനത്തില്‍ ഇവർ വിവാഹിതരാകും എന്നാണ് റിപ്പോർട്ട്. ഇരുവരും ഡേറ്റിങിലാണെന്ന തരത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു.
അഭ്യൂഹങ്ങള്‍ക്കിടെ മൃണാളിന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റിനു താഴെ ധനുഷുമായുള്ള പ്രണയവും അതേക്കുറിച്ചുള്ള ചോദ്യങ്ങളുമാണ് കമന്റുകളായി നിറയുന്നത്. ബോട്ടില്‍ സഞ്ചരിക്കുന്ന വിഡിയോ, ‘നിലയുറപ്പിച്ചവൾ, തിളക്കമുള്ളവൾ, അചഞ്ചല’ എന്ന കുറിപ്പോടെയാണ് മൃണാള്‍ പങ്കുവച്ചിരിക്കുന്നത്.
‘ധനുഷാണോ ക്യാമറാമാന്‍’ എന്നാണ് കമന്റിലെ ഒരു ചോദ്യം. ‘നിങ്ങൾ ശരിക്കും കല്യാണം കഴിക്കാൻ പോകുകയാണോ ?’ എന്ന് മറ്റൊരു കമന്റുണ്ട്. ധനുഷിന്റെ ചിത്രങ്ങളും കമന്റിട്ടിട്ടുണ്ട്.