ADVERTISEMENT

ബോളിവുഡിലെ മികച്ച നടൻമാരുടെ പട്ടികയിലാണ് അനുപം ഖേറിന്റെ ഇടം. ഇന്ത്യയൊട്ടുക്ക് ആരാധകരുള്ള താരം. സോഷ്യൽ മീഡിയയിലും സജീവമാണ് അദ്ദേഹം.

ഇപ്പോഴിതാ, അനുപം ഖേറിന്റെ മകൻ സിക്കന്ദർ ഖേർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത രസകരമായ ഒരു വിഡിയോയാണ് വൈറലാകുന്നത്. അനുപം ഖേറും സിക്കന്ദറുമാണ് വിഡിയോയിലുള്ളത്.

ADVERTISEMENT

പല്ല് എടുത്തതിനെ തുടർന്ന് മുഖത്തിന്റെ ഒരു ഭാഗം മരവിച്ചിരിക്കുന്ന അവസ്ഥയിലായിരുന്ന അനുപം ഖേറിനെ സിക്കന്ദർ തമാശയായി അടിക്കുന്നതാണ് വിഡിയോയിലുള്ളത്. തന്റെ കവിളിന് മരവിപ്പ് ഉണ്ടെന്ന് അനുപം ഖേർ പറയുന്നുണ്ടെങ്കിലും അതുവകവെയ്ക്കാതെ സിക്കന്ദർ പിതാവിനെ അടിക്കുകയായിരുന്നു. ഇങ്ങനെ ചെയ്യരുതെന്നു പറയുന്ന അനുപം ഖേർ, തനിക്ക് വേദനിച്ചാൽ മകന്റെ മൂക്കിടിച്ചു തകർക്കുമെന്നു തമാശയായി ഭീഷണിപ്പെടുത്തുന്നുമുണ്ട്. വിഡിയോ എടുക്കുന്നതിനിടയിൽ സിക്കന്ദർ വീണ്ടും അടിക്കാൻ ശ്രമിച്ചപ്പോൾ അനുപം ഖേർ മുഖം മാറ്റുകയും കൈ തട്ടിമാറ്റുകയും ചെയ്തു. ഈ വിഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യരുതെന്നും ഇത് തങ്ങൾക്കിടയിലുള്ള വ്യക്തിപരമായ കാര്യമാണെന്നും അനുപം ഖേർ മകനോട് പറയുന്നുണ്ട്.

വിഡിയോ ഇതിനോടകം വൈറലാണ്. ‘തൻവി ദി ഗ്രേറ്റ്’ ആണ് അനുപം ഖേറിന്റെ ഏറ്റവും പുതിയ സിനിമ. സംവിധാനവും അദ്ദേഹം തന്നെ.

ADVERTISEMENT
Anupam Kher's Hilarious Video with Son Sikandar Goes Viral:

Anupam Kher, a renowned Bollywood actor, is the focus of a viral video. The video features Anupam Kher and his son Sikandar Kher in a playful interaction, showcasing their father-son relationship and generating buzz on social media.

ADVERTISEMENT
ADVERTISEMENT