‘പെട്ടെന്നെന്തിനാ വിവാഹം കഴിക്കുന്നത്... ഞങ്ങൾ മനസ്സു കൊണ്ട് വിവാഹിതരാണല്ലോ...’: മനസ്സ് തുറന്ന് ആമിർ ഖാൻ Aamir Khan's Relationship with Gauri Spratt
Mail This Article
കാമുകി ഗൗരി സ്പ്രാത്തിനെ മനസ്സുകൊണ്ട് വിവാഹം ചെയ്തു കഴിഞ്ഞെന്നും ഔപചാരികമായി വിവാഹം ചെയ്യണോ എന്നത് ആലോചിക്കുകയാണെന്നും ബോളിവുഡ് നടൻ ആമിർ ഖാൻ. തങ്ങളുടെ വിവാഹം ഉടൻ ഉണ്ടാകില്ലെന്നാണ് താരം നൽകുന്ന സൂചന. മുംബൈയിലെ പുതിയ വീട്ടിലേക്ക് ഗൗരിയുമൊത്ത് താമസം മാറിയെന്നും ഗൗരിയും താനും പങ്കാളികളാണെന്നും ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തി.
ഗൗരിയെ കഴിഞ്ഞ 25 വർഷമായി പരിചയമുണ്ടെന്നും ഇപ്പോൾ ഒന്നര വർഷമായി പ്രണയത്തിലാണെന്നും തന്റെ അറുപതാം ജന്മദിനത്തിലാണ് ആമിർ ഖാൻ വെളിപ്പെടുത്തിയത്.
ബെംഗളൂരു സ്വദേശിയായ ഗൗരി മുംബൈയിൽ സലൂണ്‍ ഉടമയാണ്. ഇപ്പോൾ ആമിര്‍ ഖാന്റെ പ്രൊഡക്ഷൻ ഹൗസിന് വേണ്ടി പ്രവർത്തിക്കുന്നു. ഗൗരിക്ക് ആറ് വയസ്സുള്ള മകനുണ്ട്.
1986ൽ റീന ദത്തയെയും 2005ൽ സംവിധായിക കിരൺ റാവുവിനെയും ആമിർ വിവാഹം ചെയ്തിരുന്നു. രണ്ട് ബന്ധങ്ങളിലുമായി മൂന്ന് മക്കളുണ്ട്. റീന ദത്തയും കിരൺറാവുവുമായി ഇപ്പോഴും നല്ല സൗഹൃദം സൂക്ഷിക്കുന്നതായും അവരെ ബഹുമാനിക്കുന്നെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ ആമിർ പറഞ്ഞിരുന്നു.