‘ഉളളില്‍ ഉറച്ചുപോയ ഈ ഭ്രമം അവസാനിക്കുന്ന ലക്ഷണമില്ല’: പലകാലങ്ങളിലെ ചിത്രങ്ങൾ പങ്കുവച്ച് ഹൃത്വിക് റോഷന്‍ Hrithik Roshan's Fitness Transformation Goes Viral
Mail This Article
ഫോട്ടോ ഷെയറിങ് ട്രെന്‍ഡിന്റെ ഭാഗമായി തന്റെ പലകാലങ്ങളിലെ ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍. കഴിഞ്ഞ പത്ത് വര്‍ഷത്തെ തന്റെ ഫിറ്റ്‌നസ് യാത്ര വ്യക്തമാക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ഫിറ്റ്‌നസിനോടുളള തന്റെ അടങ്ങാത്ത അഭിനിവേശത്തെക്കുറിച്ച് ഒരു കുറിപ്പും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
‘2016,1984,2019,2022 പിന്നെ ഇന്നലെയും. ഞാന്‍ എത്ര പുസ്തകങ്ങള്‍ വായിച്ചാലും ജീവിതത്തെക്കുറിച്ചുളള എന്റെ ബോധ്യങ്ങള്‍ എത്രത്തോളം പക്വവും ആഴമേറിയതുമായി മാറിയാലും, ഈ ബോളിവുഡ് ബൈസെപ്‌സിനോടുളള എന്റെ ഉളളില്‍ ഉറച്ചുപോയ ഈ ഭ്രമം അവസാനിക്കുന്ന ലക്ഷണമില്ല. എന്നെങ്കിലും എനിക്ക് ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, എനിക്ക് വേണ്ടി പ്രാര്‍ഥിക്കുക’ എന്നാണ് ഹൃത്വിക് കുറിച്ചത്.