‘മധ ഗജ രാജ’യുടെ അപ്രതീക്ഷിത വിജയം ആവേശമായി, ഇനി ‘പുരുഷൻ’: ടൈറ്റിൽ പ്രൊമോ വൈറൽ Vishal's 'Purushan' Title Promo Goes Viral
Mail This Article
വിശാലിനെ നായകനാക്കി സുന്ദർ സി. സംവിധാനം ചെയ്യുന്ന പുതിയ തമിഴ് സിനിമ ‘പുരുഷൻ’ന്റെ ടൈറ്റിൽ പ്രൊമോ വൈറൽ. തമന്ന ഭാട്ടിയ നായികയായി എത്തുന്ന ഈ കോമഡി ആക്ഷൻ ചിത്രത്തിൽ യോഗി ബാബുവും പ്രധാന വേഷത്തിലെത്തുന്നു. സുന്ദർ സിയും വിശാലും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് ‘പുരുഷൻ’. ‘ആമ്പള’, ‘ആക്ഷൻ’, ‘മധ ഗജ രാജ’എന്നിവയാണ് ഇരുവരും ഒരുമിച്ച മറ്റു സിനിമകൾ. ഇതില്‍ ‘മധ ഗജ രാജ’ ഏറെക്കാലം റിലീസ് വൈകിയെങ്കിലും വൻ വിജയമായി.
ഹിപ്പ് ഹോപ്പ് തമിഴയാണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. ബെൻസ് മിഡിയുടെ ബാനറിൽ എസിഎസ് അരുൺ കുമാറും ഖുശ്ബു സുന്ദറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
തിരക്കഥ, സംഭാഷണം: വെങ്കട്ട് രാഘവൻ, സംവിധായകൻ: ഗോപി അമർനാഥ്, എഡിറ്റർ: റോജർ, പ്രൊഡക്ഷൻ ഡിസൈനർ: ഗുരുരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: എൻ. മണിവണ്ണൻ.