‘സോ ഹോട്ട്...’:10 വർഷം മുൻപ് രുഗ്മിണിയുടെ കമൻറ്, ‘കുത്തിപ്പൊക്കി വൈറലാക്കി’ സോഷ്യൽ മീഡിയ Rukmini Vasanth's Viral 2015 Comment on Arjun Radhakrishnan's Shirtless Photo
Mail This Article
മലയാളത്തിന്റെ യുവനടൻ അർജുൻ രാധാകൃഷ്ണൻ 2015ൽ പങ്കുവച്ച ഷർട്ട്ലെസ് ചിത്രത്തിന് താഴെ ഇപ്പോഴത്തെ പാൻ ഇന്ത്യൻ കന്നഡ നായിക രുക്മിണി വസന്ത് കുറിച്ച ഒരു കമന്റാണ് ഇപ്പോള്‍ ചർച്ചയാകുന്നത്. ‘സോ ഹോട്ട്’ എന്നും ‘ആരോ കുറച്ചധികം കഷ്ടപ്പെടുന്നുണ്ടല്ലോ’ എന്നുമാണ് പത്ത് വർഷം മുൻപ് അർജുന്റെ ചിത്രത്തിനു താഴെ രുഗ്മിണി കമന്റിട്ടത്. ഇതാണ് ചില വിരുതൻമാർ ഇപ്പോൾ കുത്തിപ്പൊക്കി, സ്ക്രീൻ ഷോട്ട് പ്രചരിപ്പിക്കുന്നത്. ഒരു ചുംബനത്തിന്റെ ഇമോജിയും താരം കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
കാന്താരയിലൂടെ പ്രിയങ്കരിയായ രുക്മിണി വസന്ത് ഇപ്പോൾ പാൻ ഇന്ത്യൻ നായികയായി വളർന്നെന്നതാണ് ഈ കമന്റുകളെ വലിയ വാർത്തയാക്കുന്നത്. അർജുൻ ഈ കമന്റുകൾക്കൊന്നും ലൈക്കോ മറുപടിയോ നൽകിയിട്ടില്ല എന്നതും കൗതുകമുണർത്തുന്നു. അക്കാലത്ത് ഇരുവരും അവരുടെ കരിയറിന്റെ ആരംഭഘട്ടത്തിലായിരുന്നു. നിലവിൽ ഇരുവരും ഇൻസ്റ്റാഗ്രാമിൽ പരസ്പരം ഫോളോ ചെയ്യുന്നില്ല എന്നതും ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
യാഷ് നായകനാകുന്ന ടോക്സിക് ആണ് രുഗ്മിണിയുടെ പുതിയ സിനിമ. അർജുന്‍ മലയാളത്തിലും ഹിന്ദിയിലും സജീവമാണ്.