ADVERTISEMENT

ശിവകാര്‍ത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്ത പരാശക്തി വന്‍ ഹൈപ്പോടെ തിയറ്ററിലെത്തി പരാജയപ്പെട്ട സിനിമയാണ്. ചിത്രം ബോക്‌സ് ഓഫീസില്‍ വീണു.

ഇപ്പോഴിതാ, സിനിമയുടെ പരാജയത്തിനു പിന്നാലെ സുധ കൊങ്കര ശിവകാര്‍ത്തികേയനെക്കുറിച്ച് പറഞ്ഞ ഒരു കാര്യവും അതിനു നടന്‍ നല്‍കിയ മറുപടിയുമാണ് ചർച്ചയാകുന്നത്. ‘അഥര്‍വയും രവി മോഹനും സ്‌ക്രിപ്റ്റ് വായിക്കും. പക്ഷേ ശിവകാര്‍ത്തികേയന്‍ അത്രയൊന്നും വായിക്കില്ല’ എന്നായിരുന്നു സുധയുടെ പരാശക്തിയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ നിന്നുളള പരാമര്‍ശം. ശിവകാര്‍ത്തികേയന്‍, രവി മോഹന്‍, അഥര്‍വ, പൃഥ്വി പാണ്ഡ്യരാജ് എന്നിവരും സുധയ്ക്ക് ഒപ്പമുണ്ടായിരുന്നു.

ADVERTISEMENT

ഉടനെ ശിവകാര്‍ത്തികേയന്‍ ഇതിന് മറുപടി പറഞ്ഞു.

‘‘ഒരു മിനിറ്റ് മാഡം, അങ്ങനെ പറയരുത്. ഇതിപ്പോള്‍ നിങ്ങള്‍ വന്ന് എന്റെ ജീവിതം ജീവിച്ചതു പോലെയാണല്ലോ. ഞാന്‍ തീര്‍ച്ചയായും എന്റെ സ്‌ക്രിപ്റ്റുകള്‍ വായിക്കുന്ന ആളാണ്. അമരന്‍, മദിരാസി, മാവീരന്‍ ഇതിന്റെയെല്ലാം സ്‌ക്രിപ്റ്റ് ഞാന്‍ വായിച്ചിട്ടുണ്ട്. സെറ്റില്‍ അല്പം ഫണ്‍ ആയി ഇരിക്കുന്നത് കൊണ്ട് എനിക്ക് വായനാശീലം ഇല്ല എന്ന് പറയുന്നതില്‍ അര്‍ഥമില്ല. പിന്നെ മാഡം, സ്‌ക്രിപ്റ്റ് വായിക്കുന്ന ശീലം കണ്ടുപിടിച്ചത് നിങ്ങള്‍ ആണെന്ന് തോന്നുന്ന രീതിയിലാണല്ലോ നിങ്ങള്‍ സംസാരിക്കുന്നത്’ എന്നാണ് ശിവകാര്‍ത്തികേയന്‍ പറഞ്ഞത്.

ADVERTISEMENT

എന്തായാലും സുധയുടെ പരാമർശവും ശിവയുടെ മറുപടിയും ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്.

Sivakarthikeyan's Film Paralogy Flops, Director's Comments Spark Debate:

The movie Paralogy, starring Sivakarthikeyan and directed by Sudha Kongara, has failed at the box office. Following the film's disappointment, a comment made by Sudha Kongara about Sivakarthikeyan's script-reading habits and the actor's subsequent reply has gone viral on social media.

ADVERTISEMENT
ADVERTISEMENT