രാജ്‌കുമാർ പെരിയസാമി ചിത്രത്തിൽ ധനുഷിനൊപ്പം മമ്മൂട്ടിയും: വൻപടം ലോഡിങ്... Mammootty and Dhanush to Star in Rajkumar Periyasamy's Next
Mail This Article
മെഗാ ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ‘അമരന്’ ശേഷം ധനുഷിനെ നായകനാക്കി രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിർണായക കഥാപാത്രമായി മെഗാസ്റ്റാർ മമ്മൂട്ടിയും. ധനുഷിന്റെ വണ്ടർ ബാർ ഫിലിംസ്, ആർ ടേക്ക് സ്റ്റുഡിയോസുമായി സഹകരിച്ചാണ് ഈ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്.
സായ് പല്ലവിയും ശ്രീലീലയുമാണ് നായികമാർ. സായ് അഭയങ്കർ ആണ് സംഗീതമൊരുക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും.
തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായകനായി ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള താരം കൂടിയാണ് മമ്മൂട്ടി. 8 വർഷത്തിന് ശേഷം മമ്മൂട്ടി തമിഴിൽ അഭിനയിക്കാൻ പോകുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. 2018ൽ റാം ഒരുക്കിയ ‘പേരൻപ്’ എന്ന ചിത്രത്തിലൂടെയാണ് മമ്മൂട്ടി അവസാനമായി തമിഴിൽ എത്തിയത്.2013 ൽ മലയാളത്തിൽ പുറത്തു വന്ന മമ്മൂട്ടി - ദിലീപ് ചിത്രം ‘കമ്മത്ത് ആൻഡ് കമ്മത്തി’ൽ ധനുഷ് അതിഥി വേഷത്തിൽ എത്തിയിരുന്നു.