ശരവണൻ അണ്ണൻ ട്രാക്ക് മാറ്റി മക്കളേ...താടി ലുക്കിലൊരു ‘ലീഡർ’ റോൾ Legend Saravanan's 'Leader' Title Glimpse Goes Viral
Mail This Article
×
ലെജന്‍ഡ് ശരവണന്‍ നായകനാകുന്ന പുതിയ സിനിമ ‘ലീഡർ’ന്റെ ടൈറ്റിൽ ഗ്ലിംപ്സ് വൈറൽ. ‘ലെജൻഡ്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ നടനും ബിസിനസ്സ്മാനുമായ ലെജന്‍ഡ് ശരവണൻ പുത്തൻ ലുക്കിലാണ് ‘ലീഡർ’– ൽ. ‘കാക്കി സട്ടൈ’, ‘കൊടി’ എന്നീ സിനിമകളൊരുക്കിയ ദുരൈ സെന്തിൽകുമാർ ആണ് സംവിധാനം. നിർമാണവും ശരണവൻ തന്നെ.
ശ്യാം, ആൻഡ്രിയ, സന്തോഷ് പ്രതാപ്, പായൽ രജ്പുത്, അമൃത അയ്യർ, വിടിവി ഗണേശ്, ഐശ്വര്യ, മറിയം ജോർജ്, നിഷ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.
മകൾ – അച്ഛൻ സ്നേഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുക.
Legend Saravanan's 'Leader' Title Glimpse Goes Viral: