‘ഒരുനാൾ ഞാൻ അമ്മയെ വീണ്ടും കാണും, അന്ന് നാം ഒരുമിച്ച് അമ്മയുടെ ജന്മദിനം ആഘോഷിക്കും’: ഹൃദയം തൊടും കുറിപ്പ് Arjun Kapoor's Emotional Birthday Message to His Late Mother
Mail This Article
അമ്മ മോന ഷൂരിയുടെ ജന്മദിനത്തിൽ ഹൃദയം തൊടും കുറിപ്പ് പങ്കുവച്ച് ബോളിവുഡ് താരം അർജുൻ കപൂർ. 2012ൽ കാൻസർ ബാധിച്ചാണ് മോന മരണപ്പെട്ടത്. ആ വേദനയില്‍ നിന്നു അർജുൻ ഇപ്പോഴും മോചിതനായിട്ടില്ല.
‘ജന്മദിനാശംസകൾ, അമ്മയെ ഞാൻ ഒരുപാട് മിസ് ചെയ്യുന്നു. ഈയിടെയായി ജീവിതം എന്നോട് അൽപ്പം ക്രൂരമായിരുന്നു. പക്ഷേ, അതൊന്നും പ്രശ്നമല്ല. മുമ്പും ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ഇനിയും അതിന് തയ്യാറാണ്. ഞാൻ വീണ്ടും ഉയർത്തെഴുന്നേൽക്കും.
ജീവിതത്തെ മുഖാമുഖം നേരിടാനും എല്ലാ സാഹചര്യങ്ങളിലും മര്യാദയും അഭിമാനവും കൈവിടാതെ പോരാടാനുമാണ് അമ്മയെന്നെ പഠിപ്പിച്ചത്.
നമ്മൾ ഒരുമിച്ച് ഇതും അതിജീവിക്കും. ഒരുനാൾ ഞാൻ അമ്മയെ വീണ്ടും കാണും. അന്ന് നാം ഒരുമിച്ച് അമ്മയുടെ ജന്മദിനം ആഘോഷിക്കും’ എന്നാണ് അമ്മയോടൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് അർജുൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
അർജുന് 11 വയസുള്ളപ്പോഴാണ് മാതാപിതാക്കളായ മോനയും ബോണി കപൂറും പിരിഞ്ഞത്. അൻഷുലയാണ് സഹോദരി.