ADVERTISEMENT

തെലുങ്ക് നടൻ അല്ലു സിരിഷിന്റെ പ്രി വെഡ്ഡിങ് ആഘോഷങ്ങളുടെ ചിത്രങ്ങളും വിഡിയോസുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ദുബായിൽ വച്ചു നടന്ന ആഘോഷത്തിൽ അല്ലു സിരിഷിന്റെ സഹോദരനും തെലുങ്കിലെ സൂപ്പർതാരവുമായ അല്ലു അർജുൻ അടക്കമുള്ള കുടുംബാംഗങ്ങൾ പങ്കെടുത്തു.
നയനിക റെഡ്ഡിയുമായുള്ള അല്ലു സിരീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ വർഷം നവംബറിൽ ഹൈദരാബാദിൽ വച്ചായിരുന്നു. മാർച്ച് ആറിനാണ് വിവാഹം.

‘ഗൗരവം’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അല്ലു സിരീഷ് 2017ൽ മേജർ രവി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം 1971 : ബിയോണ്ട് ബോർഡേഴ്സിലൂടെ മലയാളത്തിലും തുടക്കമിട്ടു. 2024ൽ റിലീസ് ചെയ്ത ‘ബഡ്ഡി’യാണ് താരം അവസാനം അഭിനയിച്ച സിനിമ.

ADVERTISEMENT
ADVERTISEMENT
Allu Sirish's Grand Pre-Wedding Bash in Dubai:

Telugu actor Allu Sirish's pre-wedding celebrations in Dubai are creating a buzz online. The festivities saw the participation of his superstar brother Allu Arjun and other family members.

ADVERTISEMENT
ADVERTISEMENT