ADVERTISEMENT

മികച്ച നടിക്കുള്ള തമിഴ്‌നാട് സർക്കാരിന്റെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയതിന്റെ സന്തോഷം പങ്കുവച്ച് നടി നയൻതാര. 2017– ൽ എത്തിയ ‘അറം’ സിനിമയിൽ ജില്ലാ കളക്ടർ മതിവദനി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് നയൻതാരയ്ക്ക് പുരസ്കാരം ലഭിച്ചത്.

പുറമെ, താരത്തിന്റെ നിർമ്മാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമിച്ച് നയൻതാര തന്നെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച നെട്രിക്കൺ എന്ന ചിത്രത്തിന് സ്ത്രീ ശാക്തീകരണത്തിനുള്ള പ്രത്യേക പുരസ്കാരവും, റൗഡി പിക്ചേഴ്സ് നിർമ്മിച്ച കൂഴങ്കൽ മികച്ച ചിത്രത്തിനുള്ള അവാർഡും നേടി.

ADVERTISEMENT

‘അറം എന്ന ചിത്രത്തിലെ പ്രകടനത്തിന് തമിഴ്നാട് സർക്കാരിന്റെ സംസ്ഥാന അവാർഡ് നൽകി എന്നെ ആദരിച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. കൂടാതെ, ഞങ്ങളുടെ നിർമാണ കമ്പനിയായ റൗഡി പിക്ചേഴ്സ് നിർമ്മിച്ച നെട്രിക്കൺ, കൂഴങ്കൽ എന്നീ ചിത്രങ്ങൾക്ക് ലഭിച്ച സംസ്ഥാന പുരസ്കാരങ്ങളിലും ഞാൻ അങ്ങേയറ്റം കൃതജ്ഞതയുള്ളവളാണ്. ഒരേസമയം മൂന്ന് സംസ്ഥാന പുരസ്കാരങ്ങൾ ഞങ്ങളുടെ പ്രൊഡക്‌ഷൻ ഹൗസിനെ തേടിയെത്തിയിരിക്കുന്നു. ഇത് വലിയൊരു അനുഗ്രഹമായി കരുതുന്നു’. –നയൻതാര കുറിച്ചു.

ADVERTISEMENT
Nayanthara Wins Tamil Nadu State Film Award for Best Actress:

Nayanthara expresses her joy at winning the Tamil Nadu State Film Award for Best Actress for her powerful portrayal of District Collector Mathivadhani in the 2017 film 'Aram'. Her production company, Rowdy Pictures, also achieved significant recognition, with 'Netrikann' receiving a special award for women empowerment and 'Koozhangal' winning the award for Best Film, highlighting a triumphant moment for her production house with three state awards.

ADVERTISEMENT
ADVERTISEMENT