ADVERTISEMENT

തെലുങ്കിലെ യുവതാരം വിജയ് ദേവരകൊണ്ടയും പാൻ ഇന്ത്യൻ നായിക രശ്മിക മന്ദാനയും ഫെബ്രുവരി 26-നു വിവാഹിതരാകും. വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിൽ 2026 ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. ദീർഘനാളത്തെ പ്രണയത്തിനു ശേഷമാണ് ഇവർ ഒന്നാകുന്നത്.

ക്ഷണക്കത്തിന്റെ പൂർണരൂപം:

ADVERTISEMENT

പ്രിയപ്പെട്ട ...

ഏറെ സന്തോഷകരമായ ഒരു വാർത്ത പങ്കുവയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തിൽ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാൻ ഈ കത്തെഴുതുന്നത്.

ADVERTISEMENT

ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്.

ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോൾ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓർമകൾ ആഘോഷമാക്കുമ്പോൾ - ഞങ്ങളുടെ യാത്രയിൽ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങൾക്ക് വലിയ അർഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങൾക്ക് കൂടുതൽ സവിശേഷമാക്കും.

ADVERTISEMENT

ഞങ്ങളുടെ വിവാഹ സൽക്കാരത്തിൽ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂർവം ക്ഷണിക്കുന്നു.

2026 മാർച്ച് 4, ബുധനാഴ്ച | വൈകുന്നേരം 7 മണി മുതൽ

‌താജ് കൃഷ്ണ ബഞ്ചാര ഹിൽസ്, ഹൈദരാബാദ്

നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാൻ കാത്തിരിക്കുന്നു.

സ്നേഹപൂർവം,

വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി).

Vijay Deverakonda and Rashmika Mandanna's Wedding Date Revealed:

Vijay Deverakonda and Rashmika Mandanna are reportedly getting married on February 26, 2026, with their wedding invitation circulating widely on social media. The invitation details a simple ceremony attended by family and close friends, followed by a reception on March 4, 2026, in Hyderabad.

ADVERTISEMENT