മൊത്തം ചോരക്കളിയാണല്ലോ...ഡബിൾ റോൾ ആണോ ? ‘ടോക്സിക്ക്’ ടീസർ എത്തി Geethu Mohandas' 'Toxic' Teaser Promises Intense Action with Yash in Dual Role
Mail This Article
പാൻ ഇന്ത്യൻ കന്നഡ താരം യാഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്ക്’ സിനിമയുടെ ടീസർ എത്തി. കടുത്ത വയലൻസ് രംഗങ്ങളും ആക്‌ഷൻ രംഗങ്ങളുമാണ് ടീസറിൽ. ടീസറിനു സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ചിത്രത്തിൽ അച്ഛനും മകനുമായി ഇരട്ട േവഷത്തിലാകും യാഷ് എത്തുകയെന്നാണ് റിപ്പോർട്ട്. നയൻതാര, രുക്മിണി വസന്ത് അടക്കമുള്ള നായിക നിരയുമുണ്ട്. യാഷും ഗീതു മോഹൻദാസും ചേർന്നാണ് തിരക്കഥ. രാജീവ് രവി ആണ് ഛായാഗ്രഹണം. സംഗീത സംവിധാനം രവി ബസ്രൂർ, എഡിറ്റിങ് ഉജ്വൽ കുൽക്കർണി, പ്രൊഡക്ഷൻ ഡിസൈൻ ടി.പി. അബിദ്. ഹോളിവുഡ് ആക്‌ഷൻ ഡയറക്ടർ ജെജെ പെറിയോടൊപ്പം അൻപറിവും കേച ഖംഫാക്ഡീയും ചേർന്നാണ് ആക്‌ഷന്‍ കൊറിയോഗ്രഫി.
കെവിഎൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ വെങ്കട്ട് കെ. നാരായണയും യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസും ചേർന്നാണ് ടോക്സിക് നിർമിക്കുന്നത്. ‘എ ഫെയറി ടെയിൽ ഫോർ ഗ്രോൺ - അപ്സ്’ എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ചിത്രം മാർച്ച് 19ന് തിയറ്ററുകളിലെത്തും.