ADVERTISEMENT

47 വർഷത്തിനു ശേഷം തമിഴ് സിനിമയിലെ താരരാജാക്കൻമാരായ രജനീകാന്തും കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന സിനിമയുടെ പ്രൊമോ വിഡിയോയാണ് ഇപ്പോൾ വൈറൽ.

സ്റ്റൈലിഷ് ലുക്കിലാണ് ഇരുതാരങ്ങളും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരു വിന്റേജ് കാറിൽ ഒന്നിച്ചു യാത്ര ചെയ്യാനൊരുങ്ങുന്നതായാണ് വിഡിയോ അവസാനിക്കുന്നത്.നെൽസൺ ദിലീപ് കുമാർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ. ‘ഹീറോ യാര് ?’– ഈ ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസ് ആയി നിലനിറുത്തിയാണ് വിഡിയോ അവസാനിക്കുന്നത്.

ADVERTISEMENT

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് മേനോൻ. ആർ.നിർമൽ എഡിറ്റർ. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക.

ADVERTISEMENT
Superstars Reignite: Rajinikanth and Kamal Haasan Together After 47 Years:

Rajinikanth and Kamal Haasan reunite for a Tamil film after 47 years, with the promotional video going viral for their stylish look and a vintage car scene. The upcoming Nelson Dilipkumar directorial, featuring music by Anirudha Ravichander, is set for a 2027 Pongal release.

ADVERTISEMENT
ADVERTISEMENT