‘മറക്കാനാകാത്ത സായാഹ്നം’: ബോളിവുഡിന്റെ സ്വപ്നസുന്ദരി രേഖയ്ക്കും റാണി മുഖർജിക്കുമൊപ്പം കീർത്തി Keerthy Suresh's Memorable Evening with Bollywood Icons Rekha and Rani Mukerji
Mail This Article
×
ബോളിവുഡിലെ എക്കാലത്തേയും പ്രിയ നായികമാരായ രേഖയ്ക്കും റാണി മുഖർജിക്കുമൊപ്പമുള്ള തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി കീർത്തി സുരേഷ്. ‘മറക്കാനാകാത്ത സായാഹ്നം’ എന്ന കുറിപ്പോടെയാണ് കീർത്തി ചിത്രങ്ങൾ പങ്കുവച്ചത്. ബോളിവുഡ് താരം ഹുമ ഖുറേഷിയെയും ഒരു ചിത്രത്തിൽ കാണാം. റാണി മുഖർജി പ്രധാന വേഷത്തിലെത്തുന്ന ‘മർദാനി 3’യുടെ സ്പെഷൽ സ്ക്രീനിങ്ങിൽ പങ്കെടുക്കാൻ മുംബൈയിൽ എത്തിയതായിരുന്നു കീർത്തി.
‘മർദാനി’ ഫ്രാഞ്ചൈസിയിലെ മൂന്നാം ഭാഗമാണ് ‘മർദാനി 3’. ആയുഷ് ഗുപതയുടേതാണ് കഥയും തിരക്കഥയും.
അതേസമയം വിജയ് ദേവരകൊണ്ടയ്ക്കൊപ്പം ‘റൗഡി ജനാർദന’, ആന്റണി വർഗീസ് നായകനാകുന്ന ‘തോട്ടം’ എന്നിവയാണ് കീർത്തിയുടെ പുതിയ പ്രോജക്ടുകൾ.
Keerthy Suresh's Memorable Evening with Bollywood Icons Rekha and Rani Mukerji: