ADVERTISEMENT

47 വർഷത്തിനു ശേഷം തമിഴ് സിനിമയിലെ താരരാജാക്കൻമാരായ രജനീകാന്തും കമൽഹാസനും ഒന്നിച്ചഭിനയിക്കുന്ന സിനിമയുടെ പ്രൊമോ വിഡിയോയാണ് കഴിഞ്ഞ ദിവസമാണ് എത്തിയത്. ഇപ്പോഴിതാ, പ്രമോയുടെ മേക്കിങ് വിഡിയോയും വൈറലാകുകയാണ്. പ്രമോയിൽ രജനിക്കും കമലിനുമൊപ്പം പ്രത്യക്ഷപ്പെടുന്ന വിദേശ നടിമാർ എഐയിലൂടെ സൃഷ്ടിച്ചതാണെന്ന പ്രചരണമുണ്ടായിരുന്നു. എന്നാൽ ഇവരെല്ലാം യഥാര്‍ഥ അഭിനേതാക്കൾ തന്നെയാണെന്നു മേക്കിങ് വിഡിയോയിൽ കാണാം.

സ്റ്റൈലിഷ് ലുക്കിലാണ് രജനീകാന്തും കമൽഹാസനും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ഇരുവരും ഒരു വിന്റേജ് കാറിൽ ഒന്നിച്ചു യാത്ര ചെയ്യാനൊരുങ്ങുന്നതായാണ് വിഡിയോ അവസാനിക്കുന്നത്. നെൽസൺ ദിലീപ് കുമാർ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ. ‘ഹീറോ യാര് ?’– ഈ ചോദ്യത്തിനുള്ള ഉത്തരം സസ്പെൻസ് ആയി നിലനിറുത്തിയാണ് വിഡിയോ അവസാനിക്കുന്നത്.

ADVERTISEMENT

ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് രാജീവ് മേനോൻ. ആർ.നിർമൽ എഡിറ്റർ. കമൽഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണലും റെഡ് ജയന്റും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 2027 പൊങ്കലിനായിരിക്കും സിനിമ തിയറ്ററുകളിലെത്തുക.

ADVERTISEMENT
Rajinikanth and Kamal Haasan Reunite After 47 Years for New Tamil Film:

The promo for the upcoming Rajinikanth and Kamal Haasan starrer, their first collaboration in 47 years, is creating a buzz, with the making-of video debunking AI rumors about foreign actresses. The stylishly shot video showcases the two legends in a vintage car, ending with a suspenseful "Who is the hero?", as the film, directed by Nelson Dilipkumar and scored by Anirudh Ravichander, gears up for a 2027 Pongal release.

ADVERTISEMENT
ADVERTISEMENT