ADVERTISEMENT

നടൻ നാഗ ചൈതന്യയുമായുള്ള വിവാഹമോചനത്തിനു ശേഷം വീണ്ടും ഒരാളെ വിശ്വസിക്കാൻ കഴിയുമെന്നു താൻ കരുതിയില്ലെന്നു നടി സമാന്ത രൂത്ത് പ്രഭു.

‘കഴിഞ്ഞ കുറച്ചു വർഷങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങളുടേതായിരുന്നു. പൊതുമധ്യത്തിൽ നിൽക്കുമ്പോൾ എപ്പോഴും ഒരു ഭയമുണ്ടാകും അപമാനിക്കപ്പെടുമോ, ട്രോൾ ചെയ്യപ്പെടുമോ എന്നൊക്കെ. നമ്മുടെ പതനം എല്ലാവരും കാണുന്നുണ്ടല്ലോ എന്ന പേടിയിൽ എപ്പോഴും പ്രതിരോധത്തിലായിരിക്കും നമ്മൾ. വിവാഹമോചനത്തിനു ശേഷം ഞാൻ പൂർണ്ണമായും ഉൾവലിഞ്ഞു. ഇനി മറ്റൊരാളെ വിശ്വസിക്കാൻ കഴിയുമെന്നു ഞാൻ കരുതിയതല്ല. എന്നാൽ രാജിൽ നിന്നുള്ള സ്നേഹവും സൗഹൃദവും സ്വീകരിക്കാൻ പാകത്തിൽ ഞാൻ എന്നെത്തന്നെ പാകപ്പെടുത്തി. രാജിനൊപ്പമുള്ള ഈ ബന്ധം എന്നെ കൂടുതൽ നല്ലൊരു മനുഷ്യനാക്കി മാറ്റി.

ADVERTISEMENT

എല്ലാ കാര്യങ്ങളും ഒരുമിച്ചു ചെയ്യുന്ന ദമ്പതികളാണ് ഞങ്ങൾ. ഞങ്ങൾ ഒരുമിച്ച് ജോലി ചെയ്യുന്നു, ഒരുമിച്ച് ഗെയിം കളിക്കുന്നു, വർക്ക് ഔട്ട് പോലും ഒരുമിച്ചാണ്. എനിക്ക് ഒരു ദിവസത്തേക്ക് എവിടെയെങ്കിലും തനിച്ച് യാത്ര പോകേണ്ടി വന്നാൽ പോലും വലിയ പ്രയാസമാണ്. ഇത് വെറുമൊരു ഹണിമൂൺ കാലഘട്ടം ഒന്നുമല്ല, അതിനൊക്കെയുള്ള സമയം കഴിഞ്ഞു. രാജിന് മുന്നിൽ എനിക്ക് എന്ത് മണ്ടത്തരവും കാണിക്കാം, പുള്ളിക്ക് ഇപ്പോൾ എന്നെ ഉപേക്ഷിച്ചു പോകാൻ കഴിയില്ലല്ലോ’.– വോഗ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സമാന്ത പറഞ്ഞു.

സാമന്തയും സംവിധായകൻ രാജ് നിദിമൊരുവും അടുത്തിടെയാണ് വിവാഹിതരായത്.

ADVERTISEMENT
Samantha Ruth Prabhu Opens Up About Trust After Divorce:

Actress Samantha Ruth Prabhu expressed her surprise at being able to trust someone again after her divorce from Naga Chaitanya. Her relationship with Raj Nidimoru has transformed her and she feels more open and accepting.

ADVERTISEMENT
ADVERTISEMENT