‘എവിടെയാണെങ്കിലും, ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു’: കുറിപ്പുമായി വിജയ് ദേവരകൊണ്ട South Indian Stars Vijay Deverakonda and Rashmika Mandanna Get Married
Mail This Article
തെലുങ്ക് താരം വിജയ് ദേവരകൊണ്ടയും പാൻ ഇന്ത്യൻ നായിക രശ്മിക മന്ദാനയും വിവാഹിതരായി. ഹൃദ്യമായ ഒരു കുറിപ്പോടെയാണ് വിവാഹചിത്രങ്ങൾ വിജയ് പോസ്റ്റ് ചെയ്തത്.
‘അവളില്ലാത്ത ഒരു ദിവസം അപൂർണ്ണമാണെന്ന് എനിക്ക് തോന്നി... ഒരുപക്ഷേ അവൾ കൂടെയുണ്ടായിരുന്നെങ്കിൽ എന്റെ ആ ദിവസം ഇതിലും മനോഹരമായേനെ. ഞങ്ങൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചിരുന്നെങ്കിൽ ആ ഭക്ഷണത്തിന് കൂടുതൽ രുചിയും ആത്മബന്ധവും ഉണ്ടായേനെ. ഞങ്ങൾ ഒരുമിച്ച് വ്യായാമം ചെയ്തിരുന്നെങ്കിൽ, അതൊരു ശിക്ഷയായി തോന്നാതെ എത്ര സന്തോഷമുള്ള ഒന്നായേനെ. എവിടെയാണെങ്കിലും, ആ ഒരു ആശ്വാസത്തിനും സമാധാനത്തിനും എനിക്ക് അവളെ വേണമായിരുന്നു... എന്റെ വീട് അവളാണെന്ന് എനിക്ക് തോന്നി. അതുകൊണ്ട്, എന്റെ പ്രാണസ്നേഹിതയെ ഞാൻ എന്റെ ഭാര്യയാക്കി’.– വിജയ് കുറിച്ചു.
രാജസ്ഥാനിലെ ഉദയ്പുരിലുള്ള പഞ്ചനക്ഷത്ര റിസോർട്ടിലായിരുന്നു ഇരുവരുടേയുംവിവാഹം. ആന്ധ്രയുടെ പരമ്പരാഗത ആചാരപ്രകാരമാണ് വിവാഹ ചടങ്ങുകൾ നടന്നത്. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകളുമുണ്ടായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.
വിവാഹ ശേഷം വിജയ് ദേവരകൊണ്ടയുമൊത്തുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ഹൃദ്യമായൊരു കുറിപ്പ് രശ്മിക മന്ദാനയും പങ്കുവച്ചിട്ടുണ്ട്.