ADVERTISEMENT

സൂര്യയെ നായകനാക്കി സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആൻഡ് സൺസ്’ ന്റെ ടൈറ്റില്‍ പോസ്റ്റർ എത്തി. ഒരു കുഞ്ഞിനെ കൈയ്യിലെടുത്ത് പാൽകുപ്പിയുമായി നിൽക്കുന്ന സൂര്യയെ ആണ് പോസ്റ്ററില്‍ കാണുന്നത്. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമിത ബൈജുവും പ്രധാനകഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. ഒരു ഫീല്‍ ഗുഡ് ഫാമിലി ചിത്രം ആണെന്നാണ് പോസ്റ്ററില്‍ നിന്നും ലഭിക്കുന്ന സൂചന.

രവീണ ടണ്ടന്‍, രാധിക ശരത്കുമാര്‍ എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിതാര എന്റർടെയിൻമെന്‍സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ സംഗീത സംവിധാനവും നിമിഷ് രവി ഛായാഗ്രഹണവും നിർവഹിക്കുന്നു.

ADVERTISEMENT
ADVERTISEMENT
Suriya's 'Vishwanath and Sons' Title Poster Revealed:

Vishwanath and Sons is a feel-good family film directed by Venky Atluri, starring Suriya in the lead role and Mamitha Baiju in a prominent character. The title poster reveals Suriya holding a baby with a milk bottle, hinting at a heartwarming narrative.

ADVERTISEMENT
ADVERTISEMENT