‘ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞും, പാദങ്ങൾ തളരുവോളം നൃത്തം ചെയ്തും ആഘോഷിച്ച ഒരു സുന്ദരരാത്രി’: കുറിപ്പുമായി വിജയ് വിജയ് ദേവരകൊണ്ട Vijay Deverakonda Shares Sangeet Night Moments with Rashmika Mandanna
Mail This Article
വിവാഹ ആഘോഷങ്ങളുടെ ഭാഗമായുള്ള സംഗീത് രാവിന്റെ ചിത്രങ്ങളും വിഡിയോസും പങ്കുവച്ച് കുറിപ്പുമായി വിജയ് വിജയ് ദേവരകൊണ്ട. തെലുങ്ക് താരം വിജയ് വിജയ് ദേവരകൊണ്ടയും പാൻ ഇന്ത്യൻ നായിക രശ്മിക മന്ദാനയും കഴിഞ്ഞ ദിവസമാണ് വിവാഹിതരായത്.
‘ഞങ്ങളുടെ സംഗീത് രാത്രി... ആ രാത്രിയെ എങ്ങനെ വിശേഷിപ്പിക്കണം? ചിരിച്ചു ചിരിച്ച് കണ്ണുനിറഞ്ഞും, പാദങ്ങൾ തളരുവോളം നൃത്തം ചെയ്തും ആഘോഷിച്ച ഒരു സുന്ദരയാമം. പ്രിയപ്പെട്ടവരുടെ ഓരോ വാക്കുകളും സർപ്രൈസുകളും കേൾക്കുമ്പോൾ, വികാരങ്ങൾ അടക്കിപ്പിടിക്കാൻ ശ്രമിച്ചിട്ടും അറിയാതെ കണ്ണ് നിറഞ്ഞൊഴുകിയ നിമിഷങ്ങൾ. അത്രമേൽ പ്രിയപ്പെട്ട മനുഷ്യർക്കിടയിൽ, സന്തോഷം മാത്രം നിറഞ്ഞ ഒരു വലിയ കൂടിച്ചേരലായിരുന്നു അത്.
ഫാൽഗുനി ഷെയ്ൻ പീക്കോക്ക് തുന്നിച്ചേർത്ത വസ്ത്രങ്ങൾ വെറുമൊരു അലങ്കാരമായിരുന്നില്ല, അതൊരു മാന്ത്രികതയായിരുന്നു! അവരിലെ കല ആ 'ഡ്രാഗണുകളെ' പുറത്തെടുത്തു ; പുലർച്ചെ നാലുമണി വരെ ആ വസ്ത്രത്തിന്റെ ആത്മവിശ്വാസത്തിലായിരുന്നു ഞാൻ’ എന്നാണ് വിജയ് ദേവരകൊണ്ട കുറിച്ചത്.
ഉദയ്പൂരിലെ ഐടിസി മെമെന്റോസിൽ വെച്ച് നടന്ന ഈ ആഡംബര പൂർണമായ ചടങ്ങിന്റെ ചിത്രങ്ങൾ ഇതിനോടകം തന്നെ ആരാധകർക്കിടയിൽ വലിയ ചർച്ചയായിക്കഴിഞ്ഞു.